'ഇളയരാജയുടെ കൂടെ ഒരു ഫോട്ടോ ഇടുമ്പോള്‍ എന്നോട് ചോദിച്ചാല്‍ ഞാന്‍ കൊടുക്കൂലേ കിടിലന്‍ പടം'; '96' ഗാന വിവാദത്തില്‍ ഗോവിന്ദിന്റെ വ്യത്യസ്ത പ്രതികരണം

ഏറെ പ്രേക്ഷക പ്രശംസ നേടിയ തമിഴ് ചിത്രമായിരുന്നു വിജയ് സേതുപതി തൃഷ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ 96. ചിത്രം പോലെ തന്നെ ഇതിലെ ഗാനങ്ങളും ഏറെ പ്രശംസ നേടി. എന്നാല്‍ ഇപ്പോള്‍ ചിത്രത്തില്‍ തന്റെ ഗാനം ഉപയോഗിച്ചതിനെ വിമര്‍ശിച്ച് രംഗത്തു വന്നിരിക്കുകയാണ് പ്രശസ്ത സംഗീത സംവിധായകന്‍ ഇളയരാജ. പഴയ കാലത്തെ പാട്ടുകളുടെ നിലവാരത്തിലുള്ള നല്ല ഗാനങ്ങള്‍ ഉണ്ടാക്കാന്‍ അവര്‍ക്ക് കഴിവില്ലാത്തതിനാലാണ് തന്റെ ഗാനം അതില്‍ ഉള്‍പ്പെടുത്തിയെതെന്ന് ഇളയരാജ പറയുന്നത്.

ഇതിലിപ്പോള്‍ വ്യത്യസ്ത പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സംഗീത സംവിധായകന്‍ ഗോവിന്ദ് വസന്ത. ഇളയരാജയുടെ കൂടെ ഒരു ഫോട്ടോ ഇടുമ്പോള്‍ എന്നോട് ചോദിച്ചാല്‍ കിടിലന്‍ പടം ഞാന്‍ കൊടുക്കൂലേ എന്നായിരുന്നു ഗോവിന്ദിന്റെ വ്യത്യസ്തമായ പ്രതികരണം. പഴയ വണ്ണമുള്ള ഫോട്ടോ വാര്‍ത്തയ്‌ക്കൊപ്പം കൊടുത്തതില്‍ സങ്കടപ്പെട്ടുകൊണ്ടാണ് ഗോവിന്ദിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. “കഷ്ടപ്പെട്ട് ദിവസവും ജിമ്മില്‍ പോയി മസിലും ഉണ്ടാക്കി നില്‍ക്കുമ്പോള്‍ പഴയ ഊതികെട്ടിയ ഫോട്ടോ. ഇളയരാജയുടെ കൂടെയൊക്കെ ഒരു ഫോട്ടോ ഇടുമ്പോ എന്നോടു ചോദിച്ചാല്‍ ഞാന്‍ കൊടുക്കൂലെ ഷര്‍ട്ടിടാത്ത നല്ല ക്ലീന്‍ സാധനം. ഇത് പഴയതു തന്നെ വീണ്ടും വീണ്ടും. പത്രക്കാരോട് എന്റെ സങ്കടം രേഖപ്പെടുത്തുന്നു.” ഗോവിന്ദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ദളപതി എന്ന ചിത്രത്തിലെ യമുനയാറ്റിലെ എന്ന ഗാനം “96” ല്‍ ഉപയോഗിച്ചിരുന്നു. ഇതിനെയാണ് ഇളയരാജ ഒരു അഭിമുഖത്തില്‍ വിമര്‍ശിച്ചത്. “ഇത് തീര്‍ത്തും തെറ്റായ കീഴ്‌വഴക്കമാണ്. ഈ സിനിമയില്‍ ഒരു പ്രത്യേക കാലഘട്ടം ചിത്രീകരിക്കാന്‍ അക്കാലത്തെ പാട്ടുകള്‍ ഉപയോഗിക്കേണ്ട ആവശ്യമില്ലല്ലോ. അന്നത്തെ പാട്ടുകളുടെ നിലവാരത്തിലുള്ള നല്ല പാട്ടുകളുണ്ടാക്കാനുള്ള കഴിവ് അവര്‍ക്കില്ലാത്തത് കൊണ്ടാണ് ഇതെല്ലാം സംഭവിക്കുന്നത്.”

“അവരുടെ ബലഹീനതയാണ് ഇത് കാണിക്കുന്നത്. കമ്പോസ് ചെയ്യുന്നയാളുടെ ആണത്തം ഇല്ലായ്മയാണത്. അവര്‍ക്ക് ഒരു കാലം ചിത്രീകരിക്കണമെങ്കില്‍ ആ കാലത്തിന് അനുയോജ്യമായ ഗാനം അവര്‍ ഉണ്ടാക്കണം.” എന്നാണ് സിനിമ എക്‌സ്പ്രസുമായുള്ള അഭിമുഖത്തില്‍ ഇളയരാജ പറഞ്ഞത്. എന്നാല്‍ റോയല്‍റ്റി നല്‍കിയ നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ഇളരാജയുടെ പാട്ടുകള്‍ സിനിമയില്‍ ഉപയോഗിച്ചതെന്നാണ് സംവിധായകന്‍ സി. പ്രേം കുമാര്‍ പറയുന്നത്.

Latest Stories

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി

GOAT മെസി തന്നെ പക്ഷെ റൊണാൾഡോ....വമ്പൻ വെളിപ്പെടുത്തലുമായി ബാലൺ ഡി ഓർ ജേതാവ്

ലേലത്തിന് തൊട്ടുതലേദിനം മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ പണി, ബോളിങ് ആക്ഷൻ സംശയത്തിൽ; ശിക്ഷ കിട്ടാൻ സാധ്യത

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി

എന്റെ പൊന്നോ കൊലതൂക്ക്, ഒരൊറ്റ മത്സരത്തിൽ നിരവധി അനവധി റെക്കോഡുകൾ തൂക്കി ബുംറ; ഇതൊക്കെ പ്രമുഖ ബോളർമാർക്ക് സ്വപ്നം

വിരാട് കോഹ്ലിയാണ് അതിന് കാരണം; വമ്പൻ വെളിപ്പെടുത്തലുമായി നിതീഷ് കുമാർ റെഡ്‌ഡി

ഞങ്ങള്‍ വീട്ടിലുണ്ടെന്ന് ആരോടും പറയില്ല, ഫോണും ഓഫ് ചെയ്ത് വയ്ക്കും.. കാരണമുണ്ട്: നസ്രിയ