അയ്യപ്പനും കോശിയും അവസാന ഷൂട്ട് സമയങ്ങളില്‍ നേരില്‍ കണ്ടതാണ് നജീബ് ആകാനുളള കഠിന പ്രയത്‌നങ്ങള്‍; കോശിക്ക് ആശംസകളുമായി കണ്ണമ്മ

പൃഥ്വിരാജിന് ജന്മദിനാശംകള്‍ നേര്‍ന്ന് ഗൗരി നന്ദ. അയ്യപ്പനും കോശിയും ചിത്രത്തിലെ മറക്കാനാവാത്ത അനുഭവങ്ങള്‍ പങ്കുവെച്ചുള്ള കുറിപ്പാണ് ഗൗരി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. പൃഥ്വിരാജ് സുകുമാരന്‍ എന്ന നടന്റെ മുഖത്ത് നോക്കി ചീത്ത പറഞ്ഞപ്പോള്‍ പേടി തോന്നിയില്ലേ എന്ന് പലരും തന്നോട് ചോദിച്ച ചോദ്യത്തിന് മറുപടിയും കുറിപ്പിലൂടെ നല്‍കിയിരിക്കുകയാണ് താരം.

ഗൗരി നന്ദയുടെ കുറിപ്പ്:

ഹാപ്പി ബര്‍ത്ത് ഡേ ഡിയര്‍ രാജുവേട്ട… അദ്യം തന്നെ സച്ചിയേട്ടന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ നന്ദി പറയാന്‍ ഉള്ളത് രാജുയേട്ടാ നിങ്ങളോട് ആണ്, കാരണം കണ്ണമ്മ എന്ന ഞാന്‍ ചെയ്ത കഥാപാത്രം ഇത്ര അധികം ആളുകള്‍ ഇഷ്ട്ടപ്പെടുന്നു എങ്കില്‍ സച്ചിയേട്ടന്റെ എഴുത്തും അതുപോലെ നിങ്ങളിലെ കലാകാരന്‍ ഏറ്റവും മികച്ച രീതിയില്‍ അത് ഞാന്‍ അവതരിപ്പിക്കാന്‍ നിന്നു തന്നു അതുകൊണ്ടും കൂടിയാണ് ..കണ്ണമ്മയും കോശിയും തമ്മില്‍ കോര്‍ക്കുന്ന സീന്‍ ഞാന്‍ അത് നന്നായി ചെയ്യണം എന്ന് എന്നേക്കാള്‍ നന്നായി രാജുയേട്ടാ നിങ്ങള്‍ ആഗ്രഹിച്ചു എന്നും അറിയാം അതാണ് നിങ്ങളിലെ കലാകാരന്‍ കൂടെ അഭിനയിക്കുന്നവര്‍ എന്തും കഥാപാത്രം ചെയ്താലും അത് വളരെ മികച്ച രീതിയില്‍ ആകണം എന്ന് ആഗ്രഹിക്കുന്ന മനസ് നിങ്ങള്‍ക്ക് ഉണ്ട് അതിന് വേണ്ടി അവരെ സഹായിക്കാന്‍ ഒരു മടിയും കാണിക്കാറില്ല ….പിന്നെ സിനിമയെ അത്ര കണ്ട് സ്‌നേഹിക്കുന്ന കലാകാരന്‍ ..

സിനിമയിലെ തനിക്ക് അറിയാത്ത തലങ്ങളെ കുറിച്ച് പഠിക്കാന്‍ ഇഷ്ട്ടപ്പെടുന്ന നടന്‍…ഒരു കലാകാരന്‍ നടന്‍ അതിലുപരി സിനിമയിലെ ടെക്നിക്കല്‍ വശങ്ങളെ പറ്റി ഇത്രയും അറിയുന്ന ഇനിയും അറിയാന്‍ ശ്രമിക്കുന്ന വേറേ ഒരു നടന്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ അറിയില്ല.. ചിലപ്പോള്‍ ഉണ്ടാകാം ….പിന്നെ അദ്ദേഹം എന്ന വ്യക്തിയെ കുറിച്ച് പറയുമ്പോള്‍ നമ്മള്‍ ഒരിക്കലും ഒരാളെ കുറിച്ച് അറിയേണ്ടത് മൂന്നാമതൊരാളിന്റെ വാക്കുകള്‍ കൂടി ആവരുത് നമ്മള്‍ക്കു നേരിട്ട് കണ്ടു മനസിലാക്കുന്ന വ്യക്തി അതാണ് ശരിയായിട്ടുള്ളത്, യെസ് വളരെ നല്ല ക്വാളിറ്റി ക്യാരക്ടേഴ്‌സ് ഉളള ബെസ്റ്റ് ഹ്യൂമന്‍ ബീയിംഗ് ആണ് രാജുയേട്ടന്‍ ..അദ്ദേഹത്തിന് എത്തിപ്പെടാന്‍ ഇനിയും ഒരുപാട് ഉയരങ്ങള്‍ ഉണ്ട് അതെല്ലം സാദ്ധ്യമാകട്ടെ എന്ന് ആഗ്രഹിക്കുന്നു ..

പിന്നെ എടുത്തു പറയേണ്ട കാര്യം രാജുയേട്ടാ നിങ്ങള്‍ ചെയുന്ന ഓരോ കഥാപാത്രത്തെയും സ്നേഹിക്കുന്ന രീതി അതിന് വേണ്ടി എത്ര കഷ്ട്ടപ്പെടാനും മടിയില്ല.. കോശി എന്നാ കഥാപാത്രം ചെയ്യുമ്പോള്‍ ഏറ്റവും ഇഷ്ട്ടപ്പെട്ട സീന്‍ കണ്ണമ്മ വഴക്കു പറയുന്ന സീന്‍ ആണ് എന്നും പറഞ്ഞു കേട്ടു ..പിന്നെ പലരും എന്നോട് ചോദിച്ച ചോദ്യം “പൃഥ്വിരാജ് സുകുമാരന്‍ എന്ന നടന്റെ മുഖത്ത് നോക്കി ചീത്ത പറഞ്ഞപ്പോള്‍ പേടി തോന്നിയില്ലേ എന്ന് ” ??…എങ്കില്‍ ഇപ്പോ പറയുന്നു ആ മനുഷ്യന്‍ സന്തോഷം ആയി നിന്ന് ഏറ്റവും നന്നായി ചെയ്യണം ആ സീന്‍ എന്ന് പറഞ്ഞു സപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഞാന്‍ അല്ല വേറേ ആരായാലും അത് ഭംഗി ആയി ചെയ്യും…

അയ്യപ്പനും കോശിയും അവസാന ഷൂട്ട് സമയങ്ങളില്‍ നേരില്‍ കണ്ടതാണ് നജീബ് എന്ന കഥാപാത്രത്തിന് വേണ്ടി ഉളള കഠിനപ്രയത്‌നങ്ങള്‍ Hats off you Rajuettan ..അയ്യപ്പനും കോശിയും പ്രിവ്യു കണ്ടിറങ്ങിയ അന്ന് സച്ചിയേട്ടന്‍ എന്നെ വിളിച്ചു പറഞ്ഞു ” ടാ.. രാജു എന്നോട് പറഞ്ഞു ഗൗരി ഗംഭീരം ആയി ചെയ്തിട്ടുണ്ട് എന്ന് ” നിനക്ക് സന്തോഷം ആയില്ലേ കുട്ടി എന്ന് സച്ചിയേട്ടന്‍ ചോദിച്ചു .. yes ??… ആ നല്ല വാക്കുകള്‍ക്കു ഒരുപാട് നന്ദി .. കൂടെ work ചെയ്യുന്നവര്‍ നന്നായി ചെയ്തു എന്ന് നമ്മളോട് പറയുമ്പോള്‍ അതിലും വലിയ അംഗീകാരം വേറേ ഒന്നും തന്നെ ഇല്ല … ഇനിയും ഒരുപാട് സിനിമകള്‍ രാജുയേട്ടന്റെ കൂടെ work ചെയ്യാന്‍ ഉളള അവസരം ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു കാത്തിരിക്കുന്നു!

https://www.facebook.com/GowrriNandha/posts/194614212044155

Latest Stories

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ