സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയ് കെ സംവിധാനം ചെയ്യുന്ന ‘ഗ്ർർർ’ എന്ന ചിത്രത്തിന്റെ റിലീസ് തിയ്യതി പുറത്തുവിട്ടു. ജൂൺ 14 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. കഴിഞ്ഞദിവസമാണ് ചിത്രത്തിന്റെ രസകരമായ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്.

May be an image of 6 people and text that says "Cincholix AUGUSTCINEMA MPRCDEN AUGUST CINEMA በቲቃሌ.. RELEASING ON JUNE 14 NEKE JUST DIDR PUNCONGINEHOLIX 1 MMURA PRODUCEDBY SHAJI NADESAN, ARYA JICDAWN GEVAN LIMANDOR ECITERVIV IVES ARBHAN DWILL VANDOOR ( VANDOOR JHURUGAN"

പൃഥ്വിരാജ് നായകനായെത്തിയ ഹൊറർ ചിത്രം ‘എസ്ര’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ജയ് കെ. മദ്യപാനിയായ ഒരു യുവാവ് മൃഗശാലയിലെ സിംഹത്തിന് മുന്നിൽ വീഴുന്നതും സെക്യൂരിറ്റി ഗാർഡ് കൂടെ ചാടുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് കോമഡി- എന്റർടൈൻമെന്റ് ഴോണറിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ പ്രമേയം.

അനഘ എൽ കെ, ശ്രുതി രാമചന്ദ്രൻ, രാജേഷ് മാധവൻ, ഷോബി തിലകൻ, ധനേഷ് ആനന്ദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ആഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശൻ, ആര്യ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Read more

ജയേഷ് നായർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാൾ പ്രൊഡക്ഷൻ ഡിസൈനറായി പ്രവർത്തിച്ചിട്ടുണ്ട്. എഡിറ്റിംഗ് വിവേക് ഹർഷൻ. ഗാനരചന വൈശാഖ് സുഗുണൻ പശ്ചാത്തല സംഗീതം ഡാൻ വിൻസെന്റ്