കുഞ്ചാക്കോ ബോബനും സുരാജും സിംഹക്കൂട്ടിൽ; 'ഗ്ർർർ' ടീസർ പുറത്ത്

കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയ് കെ സംവിധാനം ചെയ്യുന്ന ‘ഗ്ർർർ’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. പൃഥ്വിരാജ് നായകനായെത്തിയ ഹൊറർ ചിത്രം ‘എസ്ര’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ജയ് കെ.

മദ്യപാനിയായ ഒരു യുവാവ് മൃഗശാലയിലെ സിംഹത്തിന് മുന്നിൽ വീഴുന്നതും സെക്യൂരിറ്റി ഗാർഡ് കൂടെ ചാടുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് കോമഡി- എന്റർടൈൻമെന്റ് ഴോണറിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ പ്രമേയം.

അനഘ എൽ കെ, ശ്രുതി രാമചന്ദ്രൻ, രാജേഷ് മാധവൻ, ഷോബി തിലകൻ, ധനേഷ് ആനന്ദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ആഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശൻ, ആര്യ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ജയേഷ് നായർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാൾ പ്രൊഡക്ഷൻ ഡിസൈനറായി പ്രവർത്തിച്ചിട്ടുണ്ട്. എഡിറ്റിംഗ് വിവേക് ഹർഷൻ. ഗാനരചന വൈശാഖ് സുഗുണൻ പശ്ചാത്തല സംഗീതം ഡാൻ വിൻസെന്റ്

Read more