സിംഹക്കൂട്ടിലെ പ്രേമക്കഥ; 'ഗ്ർർർ'ട്രെയ്‌ലർ പുറത്ത്

കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയ് കെ സംവിധാനം ചെയ്യുന്ന ‘ഗ്ർർർ’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത്. ജൂൺ 14 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. തിരുവനന്തപുരത്തെ ഒരു മൃഗശാലയിൽ സിംഹത്തിന്റെ കൂട്ടിൽ ഒരു യുവാവ് കുടുങ്ങുന്നതും അയാളെ രക്ഷിക്കാൻ വാച്ച്മാൻ ചാടുന്നതും തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

പൃഥ്വിരാജ് നായകനായെത്തിയ ഹൊറർ ചിത്രം ‘എസ്ര’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ജയ് കെ. മദ്യപാനിയായ ഒരു യുവാവ് മൃഗശാലയിലെ സിംഹത്തിന് മുന്നിൽ വീഴുന്നതും സെക്യൂരിറ്റി ഗാർഡ് കൂടെ ചാടുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് കോമഡി- എന്റർടൈൻമെന്റ് ഴോണറിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ പ്രമേയം.

അനഘ എൽ കെ, ശ്രുതി രാമചന്ദ്രൻ, രാജേഷ് മാധവൻ, ഷോബി തിലകൻ, ധനേഷ് ആനന്ദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ആഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശൻ, ആര്യ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ജയേഷ് നായർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാൾ പ്രൊഡക്ഷൻ ഡിസൈനറായി പ്രവർത്തിച്ചിട്ടുണ്ട്. എഡിറ്റിംഗ് വിവേക് ഹർഷൻ. ഗാനരചന വൈശാഖ് സുഗുണൻ പശ്ചാത്തല സംഗീതം ഡാൻ വിൻസെന്റ്.

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?