കോവിഡ് ഭേദമായ വിവരം പങ്കുവെച്ച് നടന്‍ ഗിന്നസ് പക്രു. ഒടുവില്‍ കോവിഡ് എന്നെയും കണ്ടു പിടിച്ചു, ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം രോഗം ഭേദമായി എന്നാണ് പക്രു ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ചികിത്സ തേടിയ ഹോസ്പിറ്റലിനും ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും താരം പോസ്റ്റില്‍ നന്ദി പറയുന്നുണ്ട്. ആശുപത്രിയില്‍ കഴിയുന്ന വീഡിയോയാണ് പക്രു പങ്കുവെച്ചിരിക്കുന്നത്.
“ഒടുവില്‍ കോവിഡ് എന്നെയും കണ്ടു പിടിച്ചു… ഹോസ്പിറ്റലിലെ ചികിത്സയ്ക്കും വീട്ടിലെ വിശ്രമത്തിനും ശേഷം… രോഗം ഭേദമായി. ഇനി വീണ്ടും കര്‍മ്മരംഗത്തേയ്ക്ക്…. എല്ലാവരും പരമാവധി ശ്രദ്ധിക്കുക… നന്ദി അമൃത ഹോസ്പിറ്റല്‍. ഡോക്ടേഴ്‌സ്, നഴ്‌സസ്”” എന്നാണ് പക്രു കുറിച്ചിരിക്കുന്നത്. മാസ്‌ക്ക് മാറ്റല്ലേ, വാക്‌സിന്‍ എടുക്കുക, സേഫ് ആകുക എന്ന ഉപദേശങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
ഏവര്‍ക്കും പ്രചോദനമാകുന്ന രീതിയില്‍, തന്റെ പരിമിതികളെ അതിജീവിച്ച് ഗിന്നസ് റെക്കോഡ് വരെ സ്വന്തമാക്കിയ താരമാണ് ഗിന്നസ് പക്രു. ചെറിയ വേഷത്തിലൂടെ സിനിമയിലെത്തിയ പക്രു പിന്നീട് സംവിധായകന്‍, നിര്‍മ്മാതാവ് തുടങ്ങിയ മേഖലകളിലും പ്രവര്‍ത്തിച്ച കലാകാരനാണ്. 1984ല്‍ പുറത്തെത്തിയ അമ്പിളി അമ്മാവന്‍ എന്ന ചിത്രത്തിലൂടെയാണ് പക്രു സിനിമയിലേക്ക് എത്തിയത്.
Read more
അത്ഭുതദ്വീപ് എന്ന സിനിമയിലൂടെ ഒരു മുഴുനീള ചിത്രത്തില്‍ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടന്‍ എന്ന ഗിന്നസ് റെക്കോഡും പക്രു കരസ്ഥമാക്കി. 2013ല്‍ കുട്ടിയും കോലും എന്ന ചിത്രം സംവിധാനം ചെയ്ത പക്രു ലോകത്തെ ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകനായി അംഗീരിച്ച് ലിംക ബുക്ക് ഓഫ് റെക്കോഡ്സ്, യൂണിവേര്‍സല്‍ റെക്കോഡ് ഫോറം, ബെസ്റ്റ് ഓഫ് ഇന്ത്യ എന്നീ മൂന്ന് സംഘടനകളുടെ റെക്കോഡുകള്‍ ഒരു ദിവസം തന്നെ ഏറ്റുവാങ്ങിയും റെക്കോഡ് സ്ഥാപിച്ചിരുന്നു.