ട്രെന്‍ഡിനൊപ്പം.. ട്രോളി ബാഗുമായി ഗിന്നസ് പക്രു; കമന്റുമായി രാഹുല്‍ മാങ്കൂട്ടത്തിലും

ട്രോളി ബാഗ് കുഴല്‍പ്പണ വിവാദം കത്തി നില്‍ക്കുന്നതിനിടെ നടന്‍ ഗിന്നസ് പക്രു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റ് ചര്‍ച്ചയാകുന്നു. നൈസ് ഡേ എന്ന ക്യാപ്ഷനോടെ ഒരു ട്രോളി ബാഗുമായി നില്‍ക്കുന്ന തന്റെ ചിത്രമാണ് നടന്‍ പങ്കുവച്ചിരിക്കുന്നത്. ഇത് വൈറലായിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കളടക്കം പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നുണ്ട്.

കെ.പി.എമ്മില്‍ അല്ലല്ലോ എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ കമന്റ് ചെയ്തത്. മറ്റനേകം പേരും പോസ്റ്റിനെ അനുകൂലിച്ചും എതിര്‍ത്തുമെല്ലാം കമന്റ് ചെയ്യുന്നുണ്ട്. പക്രുവും ട്രോളി തുടങ്ങിയോ എന്നും കറുപ്പല്ല നീല ട്രോളിയാണ് എന്നുള്ള കമന്റുകളും പോസ്റ്റിന് താഴെ എത്തുന്നുണ്ട്. എന്നാല്‍ നടന്‍ കമന്റുകളോടൊന്നും പ്രതികരിച്ചിട്ടില്ല.

അതേസമയം, കഴിഞ്ഞ ദിവസം അര്‍ധരാത്രി കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ചിരുന്ന പാലക്കാട്ടെ കെ.പി.എം ഹോട്ടലില്‍ കള്ളപ്പണ ഇടപാടുകള്‍ നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് റെയ്ഡ് നടത്തിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നീല ട്രോളി ബാഗിലാണ് കള്ളപ്പണം കൊണ്ടുവന്നതെന്നായിരുന്നു പിന്നീടുണ്ടായ ആരോപണം.

പിന്നാലെ നീല ട്രോളി ബാഗുമായി രാഹുല്‍ വാര്‍ത്താ സമ്മേളനവും നടത്തിയിരുന്നു. റെയ്ഡില്‍ അടിമുടി ദുരൂഹതയാണെന്നും സിപിഎമ്മും ബിജെപിയും തമ്മിലുള്ള നാടകമാണ് പരിശോധനയെന്നും രാഹുല്‍ പറഞ്ഞിരുന്നു. റെയ്ഡിന്റെ കാര്യം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് തന്നെ അറിയിച്ചതെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ