മലയാളത്തിലെ ഹിറ്റ് നായികയ്ക്ക് തമിഴില്‍ കാലിടറി; മമിതയുടെ തമിഴ് അരങ്ങേറ്റ ചിത്രം തിയേറ്ററില്‍ എത്തി രണ്ടാഴ്ചയ്ക്കുള്ളില്‍ ഒ.ടി.ടിയില്‍!

മമിത ബൈജുവിന്റെ തമിഴ് അരങ്ങേറ്റ ചിത്രം ‘റിബല്‍’ ഒ.ടി.ടിയിലേക്ക്. മാര്‍ച്ച് 22ന് തിയേറ്ററിലെത്തിയ ചിത്രം രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഒ.ടി.ടിയില്‍ എത്തിയിരിക്കുന്നത്. ജി.വി പ്രകാശ് കുമാര്‍ നായകനായ ചിത്രം ആമസോണ്‍ പ്രൈമിലൂടെയാണ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.

യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള സിനിമയ്ക്ക് തിയേറ്ററില്‍ സമ്മിശ്ര പ്രതികരണം മാത്രമാണ് നേടാന്‍ കഴിഞ്ഞത്. 1980കളുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. കേരളത്തിലെ കോളേജില്‍ പഠിക്കാനെത്തുന്ന തമിഴ് യുവാവായാണ് ചിത്രത്തില്‍ ജി.വി പ്രകാശ് ചിത്രത്തില്‍ വേഷമിട്ടത്.

നവാഗതനായ നികേഷ് ആര്‍ എസ് സംവിധാനം ചെയ്ത സിനിമയുടെ സംഗീതവും ജി വി പ്രകാശ് തന്നെയാണ് നിര്‍വഹിച്ചത്. വെങ്കിടേഷ് വി പി, ഷാലു റഹിം, കരുണാസ്, ആദിത്യ ഭാസ്‌കര്‍, കല്ലൂരി വിനോദ്, സുബ്രഹ്‌മണ്യ ശിവ, രാജേഷ് ശര്‍മ്മ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഛായാഗ്രഹണം അരുണ്‍കൃഷ്ണ രാധാകൃഷ്ണന്‍, എഡിറ്റിംഗ് ലിയോ ജോണ്‍ പോള്‍, എഡിറ്റിംഗ് വെട്രി കൃഷ്ണന്‍, ആക്ഷന്‍ ശക്തി ശരവണന്‍, കലാസംവിധാനം പപ്പനാട് സി, ഉദയകുമാര്‍. ഇത്ര വേഗം ചിത്രം ഒ.ടി.ടിയില്‍ എത്തിയതിന്റെ അമ്പരപ്പ് പ്രേക്ഷകരും ട്രാക്കര്‍മാരുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പ്രകടിപ്പിക്കുന്നുണ്ട്.

Latest Stories

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം