അന്നെന്തോ കൈയില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ച് വേദിയില്‍ എത്തി ‘ഹലോ കുട്ടിച്ചാത്തന്‍’ താരങ്ങള്‍. 13 വര്‍ഷം മുമ്പ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സീരിയലാണ് ഹലോ കുട്ടിച്ചാത്തന്‍. സീരിയലില്‍ കുട്ടപ്പായി എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് നവനീത് തമ്പിയാണ്. സീരിയലിലെ മറ്റൊരു പ്രധാന കഥാപാത്രമായ വിവിയെ അവതരിപ്പിച്ചത് നടന്‍ ഷെയ്ന്‍ നിഗം ആണ്.

നടിയും നര്‍ത്തകിയുമായ ശ്രദ്ധ ഗോകുല്‍ വര്‍ഷ എന്ന കഥാപത്രമായാണ് വേഷമിട്ടത്. വിവിയും വര്‍ഷയും കണ്ടുമുട്ടിയ നിമിഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഷെയ്ന്‍ നിഗത്തിന്റെ ഫാന്‍സ് മീറ്റിനിടയിലാണ് നടന് സര്‍പ്രൈസ് നല്‍കികൊണ്ട് ശ്രദ്ധ എത്തിയത്.

കുട്ടിക്കാലത്തെ കൂട്ടുകാരിയെ ഏറെ സന്തോഷത്തോടെയാണ് ഷെയ്ന്‍ സ്വീകരിച്ചത്. ഷൂട്ടിംഗിനിടെ ഷെയ്‌നിന്റെ കയ്യില്‍ നിന്നും ഒരടി കിട്ടിയ സംഭവം ശ്രദ്ധ വേദിയില്‍ പറയുന്നുണ്ട്. ”ഷെയ്ന്‍ അന്നേ കാലിബറുള്ള ആളാണ്. സൂപ്പര്‍ ഡാന്‍സര്‍ മുതല്‍ ഞങ്ങള്‍ക്ക് പരിചയമുണ്ട്.. ഒരു വെള്ളച്ചാട്ടത്തിന് അരികിലായിരുന്നു ഷൂട്ട്.”

”കണ്ടിന്യൂറ്റി പോയി കഴിഞ്ഞാല്‍ ഡയറക്ടര്‍ സാര്‍ വഴക്കു പറയും. ഇവന്‍ വെള്ളമെടുത്ത് മേലേക്ക് ഒഴിച്ചുകൊണ്ടിരുന്നു. സാര്‍ എന്നെ വഴക്ക് പറഞ്ഞു. ഞാന്‍ ദേഷ്യത്തില്‍ ചെറുതായൊന്നു ഇവനെ തള്ളി. അവന്‍ വീണു. അവിടുന്ന് എണീറ്റ് പടേന്നൊരു അടി” എന്നാണ് ശ്രദ്ധ പറയുന്നത്.

”അന്ന് എന്തോ കയ്യില്‍ നിന്നു പോയതാണ്. ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്” എന്നാണ് ശ്രദ്ധയ്ക്ക് മറുപടിയായി ഷെയ്ന്‍ പറഞ്ഞത്. അതേസമയം, അഭിരാമി സുരേഷ്, അഭയ് തമ്പി എന്നിവരും സീരിയലില്‍ വേഷമിട്ടിട്ടുണ്ട്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ