ഹന്‍സികയുടെ വരന്‍ സുഹൃത്തിന്റെ മുന്‍ ഭര്‍ത്താവ്; വിവാഹത്തിന് പിന്നാലെ വിവാദം

നടി ഹന്‍സികയുടെ വിവാഹം ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ചിരിക്കുകയാണ്. മുംബൈ വ്യവസായി സുഹൈല്‍ ഖതൂരിയാണ് താരത്തിന്റെ ഭര്‍ത്താവ്. ഇരുവരുടെയും വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്തു വന്നതിനു പിന്നാലെയാണ് വിവാദമുണ്ടായിരിക്കുന്നത്.

അടുത്ത കൂട്ടുകാരിയുടെ മുന്‍ ഭര്‍ത്താവിനെയാണ് ഹന്‍സിക വിവാഹം ചെയ്തിരിക്കുന്നതെന്നാണ്് പ്രധാന ആരോപണം. സുഹൈലിന്റെ ആദ്യ വിവാഹത്തില്‍ ഹന്‍സിക പങ്കെടുത്തതിന്റെ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.

ഹന്‍സികയുടെ സുഹൃത്ത് റിങ്കി സജാബ് ആണ് സുഹൈയിലിന്റെ മുന്‍ ഭാര്യ. ഹന്‍സികയും സുഹൈയിലും ബിസിനസ് പാര്‍ട്ണര്‍മാരായിരുന്നു. സുഹൈയിലിന്റെ ആദ്യ വിവാഹത്തിന്റെ ചടങ്ങുകളില്‍ ഹന്‍സിക ആയിരുന്നു നിറസാന്നിദ്ധ്യം.

മുംബൈയില്‍ നിന്നുള്ള ബിസിനസുകാരനായ സൊഹെയ്ല്‍, ഹന്‍സികയുടെ ഇവന്റ് മാനേജ്മന്റ് സ്ഥാപനത്തിന്റെ പാര്‍ട്ണര്‍ ആണ്. 1985 മുതല്‍ വിദേശത്തേക്ക് വസ്ത്രം കയറ്റുമതി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമ കൂടിയാണ് സൊഹെയ്ല്‍.

രാജസ്ഥാനിലെ ജയ്പൂരിലെ കോട്ടയും കൊട്ടാരവും ചേര്‍ന്ന മുണ്ടോട്ട പാലസ് ആന്‍ഡ് ഫോര്‍ട്ടിലായിരുന്നു ഹന്‍സികയുടെയും സൊഹെയ്ലിന്റെയും വിവാഹം. ഒരു കാലില്‍ മുട്ടുകുത്തി നിന്നാണ് സൊഹെയ്ല്‍ ഹന്‍സികയെ വിവാഹം ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. ഈ ചിത്രവും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ