ഹൻസിക മൊട്‍വാനി വിവാഹിതയാകുന്നു; വരൻ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മ‌കൻ‌

തെന്നിന്ത്യൻ നടി ഹൻസിക മൊട്‍വാനിയുമായി വിവാഹിതയാകാൻ പോകുന്നു വരൻ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മ‌കൻ‌. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി സിനിമകളിൽ അഭിനയിച്ച് ശ്രദ്ധനേടിയ തെന്നിന്ത്യൻ സുന്ദരി ഹൻസിക വിവാഹിതയാകാൻ പോകുന്നുവെന്നതാണ് ഏറ്റവും പുതിയ വാർത്ത. തമിഴ് സിനിമാ മാധ്യമങ്ങളാണ് താരത്തിന്റെ വിവാഹ വാർത്ത സംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്.

ഒരു അറിയപ്പെടുന്ന ബിസിനസുകാരനെയാണ് ഹൻസിക വിവാഹം ചെയ്യാൻ പോകുന്നതെന്നാണ് പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ടിൽ പറയുന്നത്.  വരൻ ദക്ഷിണേന്ത്യയിലെ പ്രമുഖനായ രാഷ്ട്രീയ നേതാവിന്റെ മകൻ കൂടിയാണെന്നും റിപ്പോർട്ടിൽ പറയുന്നു. വിവാഹ നിശ്ചയത്തിനുള്ള തിയ്യതി തീരുമാനിച്ചതായും ഒരുക്കങ്ങൾ നടക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം നടി ഇതുവരേയും വാർത്തകളോട് പ്രതികരിച്ചിട്ടില്ല. 2013ലാണ് സിമ്പുവും ഹൻസികയും തങ്ങൾ പ്രണയത്തിലാണെന്നും വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും വിവാഹിതരാകാനുള്ള തയ്യാറെടുപ്പിലാണെന്നും തുറന്ന് പറഞ്ഞിരുന്നു. എന്നാൽ കുറച്ച് വർഷത്തെ പ്രണയത്തിന് ശേഷം ഒത്തുപോകാൻ കഴിയില്ലെന്ന് മനസിലാക്കിയ ശേഷം ഇരുവരും വേർപിരിയുകയായിരുന്നു.

Read more

വിവാഹവുമായി ബന്ധപ്പെട്ട വാർത്ത അന്ന്  ഇരുവരും  ചേർന്നാണ് ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. തന്റെ സിനിമകളുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങളും പ്രതിസന്ധികളും വർ‌ധിച്ച് വന്ന സമയത്ത് തന്നെ സ്നേഹിച്ച പെണ്ണ് പോലും ഉപേക്ഷിച്ച് പോയിയെന്നു അന്ന് കുടുംബവും ആരാധകരും മാത്രമാണ് തനിക്ക് ബലമായി ഉണ്ടായിരുന്നതെന്നും മുമ്പൊരിക്കൽ സിമ്പു തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.