'ഗൂഗിള്‍ പേ നമ്പര്‍ അയക്കൂ സഹായിക്കാം...', ഹന്‍സികയോട് ആരാധകര്‍; ചര്‍ച്ചയായി നടിയുടെ പോസ്റ്റ്

വിവാഹത്തിന് ഒരുങ്ങുകയാണ് തെന്നിന്ത്യന്‍ താരം ഹന്‍സിക. മുംബൈ വ്യവസായിയും ഹന്‍സികയുടെ ബിസിനസ് പങ്കാളിയുമായ സുഹൈല്‍ കതൂരിയയാണ് വരന്‍. ഈഫല്‍ ഗോപുരത്തിന് മുമ്പില്‍ വച്ച് സുഹൈല്‍ പ്രൊപോസ് ചെയ്യുന്ന ചിത്രങ്ങള്‍ പങ്കുവച്ച് ഹന്‍സിക തന്നെയാണ് തന്റെ സന്തോഷം ആരാധകരെ അറിയിച്ചത്.

വിവാഹവുമായി ബന്ധപ്പെട്ട ഹന്‍സികയുടെ മറ്റൊരു പോസ്റ്റ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. പൊതുസ്ഥലത്ത് ഇരുന്ന് മണി ബാഗിനുള്ളില്‍ എന്തോ തിരയുന്ന ഹന്‍സികയെയാണ് ചിത്രത്തില്‍ കാണാനാവുക. താന്‍ എന്താണ് ചെയ്യുന്നതെന്നും താരം ക്യാപ്ഷനായി കുറിച്ചിട്ടുണ്ട്.

‘വിവാഹത്തിന് ധരിക്കാനുള്ള ലഹങ്ക വാങ്ങാനുള്ള പണം കണ്ടെത്താന്‍ ശ്രമിക്കുകയാണ്’ എന്നാണ് ഹന്‍സിക ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്. നടിയുടെ രസകരമായ പോസ്റ്റ് കണ്ടതോടെ നിരവധി ആരാധകരാണ് കമന്റുമായി എത്തുന്നത്. ‘ഗൂഗിള്‍ പേ നമ്പര്‍ അയക്കൂ സഹായിക്കാം…’ എന്നിങ്ങനെയാണ് ചില രസകരമായ കമന്റുകള്‍.

View this post on Instagram

A post shared by Hansika Motwani (@ihansika)

ഡിസംബറില്‍ ജയ്പൂരില്‍ വച്ചാണ് ഹന്‍സികയുടെ വിവാഹം നടക്കുക. രണ്ട് വര്‍ഷമായി ഹന്‍സികയും സുഹൈലും ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനി നടത്തി വരികയാണ്. ഈ പരിചയമാണ് വിവാഹത്തിലേക്ക് നയിച്ചത്. ഡിസംബര്‍ രണ്ടിന് സൂഫി പരിപാടിയോട് കൂടി വിവാഹ ചടങ്ങുകള്‍ക്ക് തുടക്കമാകും.

Read more

മെഹന്ദി-സംഗീതാഘോഷം ഡിസംബര്‍ മൂന്നിനാണ്. ഡിസംബര്‍ നാലിന് ഹല്‍ദിയും തുടര്‍ന്ന് വിവാഹവും നടക്കും. അതേസമയം, ‘പാട്ണര്‍’, ‘105 മിനുട്‌സ്’, ‘മൈ നെയിം ഈസ് ശ്രുതി’, ‘റൗഡി ബേബി’ എന്നിവാണ് താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്നത്. കൂടാതെ മറ്റ് മൂന്ന് സിനിമകള്‍ കൂടി താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.