ഹനുമാന്‍ കൈന്‍ഡ് ബിഗ് സ്‌ക്രീനിലേക്ക്; ഇനി ആഷിഖ് അബുവിന്റെ 'റൈഫിള്‍ ക്ലബ്ബി'ല്‍

ഒറ്റ ട്രാക്കിലൂടെ ലോകത്തെ മൊത്തം ഞെട്ടിച്ച മലപ്പുറംകാരന്‍ ഹനുമാന്‍ കൈന്‍ഡ് ഇനി ബിഗ് സ്‌ക്രീനിലേക്ക്. ബിഗ് ഡോഗ്സ് എന്ന ഗാനത്തിലൂടെ ഗ്ലോബല്‍ ടോപ് ചാര്‍ട്ടില്‍ ഇടം നേടിയ ഹനുമാന്‍ കൈന്‍ഡ് ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘റൈഫിള്‍ ക്ലബ്’ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്.

ഭീര എന്ന കഥാപാത്രത്തെയാണ് ഹനുമാന്‍ കൈന്‍ഡ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കണ്ണടയും വച്ച് കയ്യില്‍ തോക്കുമായി നില്‍ക്കുന്ന ഹനുമാന്‍ കൈന്‍ഡിന്റെ പോസ്റ്റര്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. വാണി വിശ്വനാഥ്, ദിലീഷ് പോത്തന്‍, അനുരാഗ് കശ്യപ് എന്നിവരാണ് റൈഫിള്‍ ക്ലബ്ബിലെ പ്രധാന അഭിനേതാക്കള്‍.

വിന്‍സി അലോഷ്യസ്, വിഷ്ണു അഗസ്ത്യ, സുരഭി ലക്ഷ്മി, റംസാന്‍, ഉണ്ണിമായ എന്നിവരും ചിത്രത്തില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നുണ്ട്. ബോളിവുഡ് താരം അനുരാഗ് കശ്യപിന്റെ ആദ്യ മലയാള ചിത്രം കൂടിയാണ് റൈഫിള്‍ ക്ലബ്. ശ്യാം പുഷ്‌കരന്‍-ദിലീഷ് കരുണാകരന്‍, ഷറഫു-സുഹാസ് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ആഷിഖ് അബുവിന്റെ ‘മായാനദി’ക്ക് ശേഷം ഈ കൂട്ടുകെട്ടില്‍ പിറക്കുന്ന ചിത്രമാണ് ‘റൈഫിള്‍ ക്ലബ്’. ഒപിഎം സിനിമാസിന്റെയും ട്രൂ സ്റ്റോറീസിന്റെയും ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. റെക്‌സ് വിജയനാണ് ചിത്രത്തില്‍ സംഗീതം ഒരുക്കുന്നത്. ആഷിഖ് അബു തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഈ വര്‍ഷം ഓണം റിലീസ് ആയാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.

Latest Stories

ഭീമ-കൊറേഗാവ് എൽഗർ പരിഷത്ത് കേസിൽ റോണ വിൽസണും സുധീർ ധവാലെയ്ക്കും ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു; ആറ് പേര് ഇപ്പോഴും ജയിലിൽ തുടരുന്നു

താലിബാൻ്റെ അഭ്യർത്ഥന പ്രകാരം അഫ്ഗാൻ അഭയാർത്ഥികളുടെ പുനരധിവാസത്തിന് പിന്തുണ നൽകുമെന്ന് ഇന്ത്യ

അഞ്ചടിച്ച് അഞ്ച് കളിയുടെ വിജയരഹിത യാത്രക്ക് അവസാനം കുറിച്ച് ഗോകുലം കേരള

ലൈംഗികാധിക്ഷേപ കേസിൽ വ്യവസായ പ്രമുഖൻ ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ

അപ്രതീക്ഷിതം, കിവീസ് സൂപ്പര്‍ ബാറ്റര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു!

ഇരുപത്തിയഞ്ച് വർഷത്തെ കാത്തിരിപ്പ്; ഒടുവിൽ കലകിരീടം വടക്കുന്നാഥന്റെ മണ്ണിൽ

അവന്‍ വേറെ ലോകത്താണ്, എപ്പോള്‍ വീട്ടിലേക്ക് തിരികെ എത്താം എന്നതിലാവും അവന്‍റെ ആദ്യ പരിഗണന; ഇന്ത്യന്‍ താരത്തെ കുറിച്ച് ഓസീസ് ഇതിഹാസം

'ദീദിക്ക് നന്ദി'യെന്ന് കെജ്രിവാള്‍; ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയ്ക്ക് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണ

നടക്കേണ്ടത് 5 ദിവസത്തെ ടെസ്റ്റ് മത്സരം, നടന്നത് ഏകദിനത്തെക്കാൾ ചെറിയ പോരാട്ടം; സൗത്താഫ്രിക്കയുടെ നാണകെട്ട റെക്കോഡ് ഇങ്ങനെ

'പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലരുത്'; ബുംറയെ ഇന്ത്യയുടെ ക്യാപ്റ്റനാക്കുന്നതിനെതിരെ കൈഫ്