'വിമര്‍ശനങ്ങള്‍ നിരന്തരം കേള്‍ക്കുന്നത് എളുപ്പമല്ലെന്ന് അറിയാം, എന്നാല്‍ നിനക്കത് കേള്‍ക്കാന്‍ സാധിക്കുന്നു'

മഞ്ജു വാര്യര്‍ക്ക് ജന്മദിനാശംസകളുമായി സുഹൃത്തുക്കള്‍. 43-ാം ജന്മദിനം ആഘോഷിക്കുന്ന താരത്തിന് സുഹൃത്തുക്കളായ സംയുക്ത വര്‍മ, ഗീതു മോഹന്‍ദാസ്, പൂര്‍ണിമ ഇന്ദ്രജിത്ത് എന്നിവര്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആശംസകള്‍ അറിയിച്ചത്. എന്റെ നിധിയാണ് നീ എന്നാണ് ഗീതു മോഹന്‍ദാസ് മഞ്ജുവിനെ വിശേഷിപ്പിച്ചത്.

”വിമര്‍ശനങ്ങള്‍ നിരന്തരം കേള്‍ക്കുന്നത് എളുപ്പമല്ലെന്ന് എനിക്കറിയാം, എന്നാല്‍ നിനക്കത് കേള്‍ക്കാന്‍ സാധിക്കുന്നു. അതെല്ലാം ഉള്‍ക്കൊണ്ട് നിന്റെ ജോലിയില്‍ മുന്നേറുന്നു. ഇത് ഒരു വ്യക്തിയെന്ന നിലയില്‍ നീ എത്രത്തോളം സുരക്ഷിതയാണെന്നും ഒരു നടിയെന്ന നിലയില്‍ എത്രത്തോളം മികവുള്ളവളാണെന്നും, പ്രതിജ്ഞാബദ്ധയാണെന്നും കാണിക്കുന്നു” എന്ന് ഗീതു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

”നിങ്ങളുടെ ഏറ്റവും മികച്ചത് വരാനിരിക്കുന്നതായി ഞാന്‍ വിശ്വസിക്കുന്നു. അത് വെളരെ പെട്ടെന്ന് തന്നെ എത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇന്ന് നിന്റെ ജന്മദിനത്തില്‍ എനിക്ക് പറയാനുള്ളത് ഇതാണ്. നീ എന്റെ ഗാഥ ജാം മാത്രമല്ല, നിധിയാണ്. ജന്മദിനാശംസകള്‍” എന്നും ഗീതു കൂട്ടിച്ചേര്‍ത്തു.

”ജന്മദിനാശംസകള്‍ എം, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. നിലനില്‍ക്കുന്നതിന് നന്ദി,” പൂര്‍ണിമ ഇന്ദ്രജിത്ത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ”നിന്നില്‍ ഒരുപാട് വെളിച്ചമുണ്ട്. പൂക്കള്‍ നിന്റെ നേരെ വളരുന്നു,” ജന്മദിനാശംസകള്‍ മഞ്ജൂസ് എന്നായിരുന്നു സംയുക്ത വര്‍മയുടെ ആശംസ.

Latest Stories

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍