ഹരീഷ് കണാരന്‍ നായകനാകുന്നു; ഒപ്പം ജോജു ജോര്‍ജും അജു വര്‍ഗീസും ഉള്‍പ്പെടെ വന്‍ താരനിര

തമാശവേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ ഹരീഷ് കണാരന്‍ നായകനാകുന്നു. ‘ഉല്ലാസപൂത്തിരികള്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും അവരുടെ ഫേസ്ബുക്ക് പേജിലൂടെ പ്രഖ്യാപിച്ചു. വലിയ താരനിരയാണ് ഈ ചിത്രത്തിനായി ഒ ഒന്നിക്കുന്നത്. ഒരു മുഴുനീള കോമഡി എന്റര്‍ടയിനര്‍ ആയിരിക്കും ചിത്രം. നവാഗതനായ ബിജോയ് ജോസഫ് ആണ് സിനിമ കഥയെഴുതി സംവിധാനം ചെയ്യുന്നത്.

സിനിമ പ്രേക്ഷകര്‍ക്ക് മുമ്പിലേക്ക് എത്തിക്കുന്നത് ജമിനി സ്റ്റുഡിയോസ്, റിയോണ റോസ് പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളാണ്. ജോണ്‍ കുടിയാന്‍മല, ഹരീഷ് കണാരന്‍ എന്നിവരാണ് നിര്‍മ്മാതാക്കള്‍. പോള്‍ വര്‍ഗീസ് ആണ് തിരക്കഥ. അബി സാല്‍വിന്‍ തോമസ് ആണ് ഗാനങ്ങള്‍ ഒരുക്കുന്നത്. ചായാഗ്രഹണം – മനോജ് പിള്ള, എഡിറ്റിങ്ങ് – നൗഫല്‍ അബ്ദുള്ള.

ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത് ജമിനി സ്റ്റുഡിയോസ് ആണ്. ജോജു ജോര്‍ജ്, സൗബിന്‍ ഷാഹിര്‍, അജു വര്‍ഗീസ്, സലിം കുമാര്‍, ജാഫര്‍ ഇടുക്കി, ധര്‍മജന്‍ ബോള്‍ഗാട്ടി, നിര്‍മല്‍ പാലാഴി, ഗോപിക എന്നിവരാണ് പ്രധാന താരങ്ങള്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ബിജു തോരണതേല്‍, കോ പ്രൊഡ്യൂസര്‍ – ഷീന ജോണ്‍ & സന്ധ്യ ഹരീഷ്, ആര്‍ട്ട് ഡയറക്ഷന്‍ – ത്യാഗു, കോസ്റ്റ്യൂം – ലിജി പ്രേമന്‍, മേക്ക് അപ് – ഹസന്‍ വണ്ടൂര്‍, ഗാന രചന – ബി കെ ഹരിനാരായണ്‍

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന