'സംഭവം ഞങ്ങള് തടിയന്മാരാ, പക്ഷെ...'; ചിത്രം പങ്കുവെച്ച് ഹരീഷ് കണാരന്‍

മിമിക്രി വേദികളില്‍ നിന്നും സിനിമയിലെത്തി തനതുകോഴിക്കോടന്‍ ശൈലികൊണ്ട് പ്രേക്ഷകമനസില്‍ ഇടംനേടിയ നടനാണ് ഹരീഷ് കണാരന്‍. ഇന്ന് കൈനിറയെ ചിത്രങ്ങളാണ് ഹരീഷിന് ഉള്ളത്. ഹരീഷിന്റെ ഒപ്പം തന്നെ മിമിക്രി വേദിയിലൂടെ സിനിമാ ലോകത്തേക്ക് പ്രവേശിച്ച ആളാണ് ഉറ്റസുഹൃത്ത് നിര്‍മ്മല്‍ പാലാഴിയും. ഇരുവരും ഒന്നിച്ചുള്ള കോമഡി സ്‌കിറ്റുകള്‍ കുറച്ചൊന്നുമല്ല മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചത്. ഒരുപാട് കഷ്ടപ്പെട്ടാണ് തങ്ങള്‍ ഇന്നലെ നിലയിലേക്ക് എത്തിയത് എന്ന് ഒരു ചിത്രത്തിലൂടെ വ്യക്തമാക്കിയിരിക്കുകയാണ് ഹരീഷ്.

“സംഭവം ഞങ്ങള് തടിയന്മാരാ. പക്ഷെ ഓര്‍മ്മകള്‍ക്ക് ഒരുപാട് ദാരിദ്രം ഉണ്ട്, പച്ച പിടിക്കാന്‍ ഉള്ള ഓട്ടത്തില്‍…” ഇരുവരും ഒന്നിച്ചുള്ള പഴയകാല ചിത്രം പങ്കുവെച്ച് ഹരീഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നിരവധി പേരാണ് ഇരുവരുടെയും സൗഹൃദത്തെയും ലക്ഷ്യത്തിലേക്ക് എത്തിച്ചേരാന്‍ എടുത്ത കഷ്ടപ്പാടുകളെയും പ്രശംസിച്ച് കമന്റുമായെത്തുന്നത്. കുറിപ്പും ചിത്രവും ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.

മമ്മൂട്ടി നായകനായെത്തിയ ഷൈലോക്ക് ആണ് ഹരീഷ് കണാരന്റേതായി തിയേറ്ററുകളിലെത്തിയ പുതിയ ചിത്രം. മമ്മൂട്ടി കഥാപാത്രത്തിന്റെ വലംകൈയായും ഡ്രൈവറുമായാണ് ഹരീഷ് ചിത്രത്തിലെത്തുന്നത്.

Latest Stories

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?

അദാനി എന്റര്‍പ്രൈസിന്റെ പ്രവര്‍ത്തനലാഭത്തില്‍ വന്‍ കുതിച്ച് ചാട്ടം; 664ശതമാനം വര്‍ദ്ധനവ്; ആസ്തി ഉയര്‍ത്തി വ്യവസായ ഭീമന്‍; ഗൗതം അദാനിയുടെ ഇനിയുള്ള ലക്ഷ്യം മുകേഷ് അംബാനി

2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ 'ലെറ്റർ ഓഫ് ഇൻ്റൻ്റ്' സമർപ്പിച്ചു

ഈ തൊഴിലുകള്‍ക്ക് യുഎഇ വേതനം കുറച്ചത് എന്തുകൊണ്ട്? ഉയര്‍ന്ന ശമ്പളം നേടാന്‍ യുവാക്കള്‍ പഠിക്കേണ്ടതെന്ത്?