ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രം ‘മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം രാജസ്ഥാനില്‍ പുരോഗമിക്കുകയാണ്. എല്‍ജെപി ക്രാഫ്റ്റില്‍ മോഹന്‍ലാലിന് പെര്‍ഫോം ചെയ്യാന്‍ ഏറെയുള്ള സിനിമയാണ് വാലിബന്‍. ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്ന ഹരീഷ് പേരടി മോഹന്‍ലാലിനെ കുറിച്ച് പങ്കുവെച്ച കുറിപ്പാണ് സമൂഹ മാധ്യമത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കുന്നത്.
‘മുന്നില്‍ നില്‍ക്കുന്ന തങ്ങളല്ല താരങ്ങള്‍, വലിപ്പ ചെറുപ്പുമില്ലാതെ പകയും വിദ്വേഷവുമില്ലാതെ എല്ലാവരെയും കൂടെ നിര്‍ത്തുന്ന എല്ലാവരെയും മുന്നിലേക്ക് തള്ളി നിര്‍ത്തുന്ന ആ പിന്നില്‍ നില്‍ക്കുന്ന ആ മഞ്ഞ കുപ്പായക്കാരനാണ് യഥാര്‍ത്ഥ താരം. ഇത് മഹാനടന്‍ മാത്രമല്ല മഹാ മനുഷ്യത്വവുമാണ്, ഒരെയൊരു മോഹന്‍ലാല്‍ എന്ന് അഭിമാനത്തോടെ പറയും’, എന്നാണ് ഹരീഷ് പറഞ്ഞത്.
ഹരീഷ് പേരടിയുടെ പോസ്റ്റ്
ലിജോ അവതരിപ്പിക്കുന്ന പുതുമുഖ നടന്‍ മനോജിന്റെ പിറന്നാളാണ് …മുന്നില്‍ നില്‍ക്കുന്ന ഞങ്ങളല്ല താരങ്ങള്‍…വലിപ്പ ചെറുപ്പുമില്ലാതെ പകയും വിദ്വേഷവുമില്ലാതെ എല്ലാവരെയും കൂടെ നിര്‍ത്തുന്ന..എല്ലാവരെയും മുന്നിലേക്ക് തള്ളി നിര്‍ത്തുന്ന..ആ പിന്നില്‍ നില്‍ക്കുന്ന ആ മഞ്ഞ കുപ്പായക്കാരനാണ് യഥാര്‍ത്ഥ താരം..നമ്മുടെ ലാലേട്ടന്‍..അയാള്‍ക്ക് പകരം മറ്റൊരാള്‍ ആയിരുന്നെങ്കില്‍ ഒരു നോ മതി…ഞാനൊന്നും ഈ സിനിമയിലെ ഉണ്ടാകില്ല..പക്ഷെ ആ മനുഷ്യന്‍ എന്നോടെന്നല്ല ആരോടും അങ്ങിനെ പറയില്ല…അഭിമാനത്തോടെ ഞാന്‍ പറയും..ഇത് മഹാനടന്‍ മാത്രമല്ല…മഹാ മനുഷ്യത്വവുമാണ്..ഒരെയൊരു മോഹന്‍ലാല്‍.
ഈ വര്‍ഷം ജനുവരി പതിനെട്ടിന് രാജസ്ഥാനിലെ ജയ് സാല്‍മീറിലാണ് വാലിബന്റെ ചിത്രീകരണം ആരംഭിച്ചത്. നിലവില്‍ രാജസ്ഥാനിലെ പൊഖ്റാന്‍ കോട്ടയില്‍ ആണ് ചിത്രത്തിന്റെ ഷെഡ്യൂള്‍ പുരോഗമിക്കുന്നത്. പൊഖ്റാനിലെ 20 ദിവസത്തെ ചിത്രീകരണം കഴിഞ്ഞ് വീണ്ടും ജയ് സാല്‍മീരിലേക്കു ഷൂട്ടിംഗ് സംഘം തിരിച്ചു വരും.