ഇടതുഭാഗവും വലതുഭാഗവും കൃത്യമായി അളന്നു മുറിച്ചുള്ള ആസിഡ് ആക്രമണം, എത്ര മനോഹരമാണത്; 'ഉയരെ'യ്‌ക്കെതിരെ ഹരീഷ് പേരടി

ആസിഡ് ആക്രമണത്തിനെ അതിജീവിച്ച പെണ്‍കുട്ടിയുടെ കഥപറഞ്ഞ് മനു അശോകന്‍ ചിത്രം ഉയരെ വലിയ പ്രേക്ഷക പ്രശംസയാണ് നേടിയത്. ചിത്രത്തിലെ പെണ്‍കുട്ടി പല്ലവിയായി എത്തിയത് പാര്‍വതി തിരുവോത്തായിരുന്നു. ഇപ്പോഴിതാ ചിത്രത്തിനെ വിമര്‍ശിച്ച് ഫെയ്സ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.

ആസിഡ് ആക്രമണത്തിനു ശേഷവും നായികയെ കാണാന്‍ നല്ല ഭംഗിയുണ്ട്, എന്നാല്‍ ആ സിനിമയിലെ തന്നെ ആസിഡ് ആക്രമണ അതിജീവന കേന്ദ്രത്തിലെ മറ്റു പെണ്‍കുട്ടികള്‍ക്കൊന്നും ആ ഭംഗിയില്ല എന്നാണ് ഹരീഷ് പേരടിയുടെ വിമര്‍ശനം.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ആസിഡ് ആക്രമണത്തിനു ശേഷവും നായികയെ കാണാന്‍ നല്ല ഭംഗിയുണ്ട്… എന്നാല്‍ ആ സിനിമയിലെ തന്നെ ആസിഡ് ആക്രമണ അതിജീവന കേന്ദ്രത്തിലെ മറ്റു പെണ്‍കുട്ടികള്‍ക്കൊന്നും ആ ഭംഗിയില്ലാ.. (ജീവിത യാഥാര്‍ത്ഥ്യങ്ങളാണെന്ന് തോന്നുന്നു.)… സൗന്ദര്യം ഒന്നുമല്ലാ കഴിവാണ് പ്രധാനം എന്ന് പറയുന്ന സിനിമയില്‍ പോലും നായികയുടെ സൗന്ദര്യം നിലനിര്‍ത്താനുള്ള ആ കച്ചവട ബുദ്ധിക്കു മുന്നില്‍ കൈയ്യടിച്ചേ പറ്റു…. ഇടതു ഭാഗവും വലതു ഭാഗവും കൃത്യമായി അളന്നു മുറിച്ചുള്ള ആസിഡ് ആക്രമണം… എത്ര മനോഹരമാണത്.. (ഇതൊക്കെ കാണുമ്പോഴാണ് സങ്കേതികത ഇത്രയൊന്നും വളരാത്ത കാലത്തുള്ള സൂര്യമാനസത്തിന്റെ സംവിധായകന്‍ വിജി തമ്പി സാറിനൊരു ഉമ്മ കൊടുക്കാന്‍ തോന്നുന്നത്)..ഇത്തരം സിനിമകള്‍ ഒരു പാട് ഫെസ്റ്റിവലുകള്‍ ഇനിയും കയറി ഇറങ്ങുതോറും നല്ല ആസിഡ് ഏറുക്കാരെ തേടി പുറം രാജ്യങ്ങളില്‍ നിന്ന് ആളു വരുമോ എന്നാണെന്റെ പേടി….

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ