മുകേഷ് വിഷയത്തിൽ വായിൽ പഴം കയറ്റിയിരിക്കുന്ന ഹരീഷ് പേരടി: സ്വയം ട്രോളി നടൻ

ലൈംഗിക പീഡന ആരോപണം നേരിടുന്ന നടനും എംഎൽഎയുമായ മുകേഷിനെതിരെ ഹരീഷ് പേരടി രംഗത്ത്. സ്വയം ട്രോളിയാണ് താരം മുകേഷിനെതിരെ രംഗത്തുവന്നത്. മുകേഷിൻ്റെ രാജിക്കായി പ്രതിപക്ഷ പാർട്ടികളും സിനിമാ പ്രവർത്തകരും പ്രതിഷേധം ശക്‌തമാക്കുമ്പോൾ ഇത്തരത്തിലുള്ള ഒരു പ്രതികരണത്തിലൂടെ ശ്രദ്ധ നേടുകയാണ് ഹരീഷ് പേരടിയുടെ പോസ്റ്റ്.

മുകേഷ് വിഷയത്തിൽ “ഇറങ്ങി പോടാ”..എന്ന് ഉറക്കെ പറയാതെ വായിൽ പഴം കയറ്റിയിരിക്കുന്ന ഹരീഷ് പേരടി..കഷ്ടം. ഇതായിരുന്നു ഹരീഷ് പേരടിയുടെ പോസ്റ്റ്. അതേസമയം നേരത്തെയും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾക്കെതിരെ സർക്കാർ എന്ത് നടപടിയെടുക്കുമെന്ന് അറിയാനാണ് പൊതുസമൂഹം കാത്തിരിക്കുന്നതെന്ന് ഹരീഷ് പേരടി പറഞ്ഞിരുന്നു. വേട്ടക്കാരുടെ തലകൾ എണ്ണിയെണ്ണി പുറത്തുകൊണ്ടുവരണമെന്ന് പറഞ്ഞ ഹരീഷ് പേരാടി, പണ്ട് നടൻ തിലകൻ പറഞ്ഞത് സത്യമാണെന്ന് തെളിയിക്കുകയാണ് റിപ്പോർട്ടെന്നും ചൂണ്ടിക്കാട്ടുകയുണ്ടായി.

അതിനിടെ താന്‍ എവിടേക്കും ഒളിച്ചോടിയിട്ടില്ലെന്ന് നടന്‍ മോഹന്‍ലാല്‍ ഇന്ന് പ്രതികരിച്ചിരുന്നു. കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിന് ശേഷമാണ് മോഹന്‍ലാല്‍ പ്രതികരിച്ചത്. സിനിമ എന്നു പറയുന്നതു സമൂഹത്തിന്റെ ഭാഗമാണ്. എല്ലാ മേഖലയിലും ഇത്തരം കാര്യങ്ങള്‍ സംഭവിക്കാറുണ്ട്. എന്നുവച്ച് അതിനെയെല്ലാം ഞാന്‍ പ്രോത്സാഹിപ്പിക്കുന്നില്ല. ഞാന്‍ 2 തവണ ഹേമ കമ്മിറ്റിക്ക് മുന്നില്‍ ഹാജരായിരുന്നു. എന്റെ വ്യക്തിപരമായ കാരണങ്ങളാല്‍ ഗുജറാത്തിലും ബോംബെയിലും മദ്രാസിലുമായിരുന്നു.

താന്‍ എവിടേക്കും ഒളിച്ചോടിയിട്ടില്ലെന്ന് നടന്‍ മോഹന്‍ലാല്‍. കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിന് ശേഷമാണ് മോഹന്‍ലാല്‍ പ്രതികരിച്ചത്. സിനിമ എന്നു പറയുന്നതു സമൂഹത്തിന്റെ ഭാഗമാണ്. എല്ലാ മേഖലയിലും ഇത്തരം കാര്യങ്ങള്‍ സംഭവിക്കാറുണ്ട്. എന്നുവച്ച് അതിനെയെല്ലാം ഞാന്‍ പ്രോത്സാഹിപ്പിക്കുന്നില്ല. ഞാന്‍ 2 തവണ ഹേമ കമ്മിറ്റിക്ക് മുന്നില്‍ ഹാജരായിരുന്നു. എന്റെ വ്യക്തിപരമായ കാരണങ്ങളാല്‍ ഗുജറാത്തിലും ബോംബെയിലും മദ്രാസിലുമായിരുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ