'ബെന്‍സ് വാസു' എന്ന് അല്ലേ സിനിമയുടെ പേര്..; മറുപടിയുമായി തരുണ്‍ മൂര്‍ത്തി

തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ തരുണ്‍ മൂര്‍ത്തി പങ്കുവച്ചിട്ടുണ്ട്. ഇതിനിടെ കമന്റുമായി എത്തിയ ഒരു ആരാധകന് മറുപടി കൊടുത്തിരിക്കുകയാണ് സംവിധായകന്‍.

സിനിമയുടെ പേര് ‘ബെന്‍സ് വാസു’ എന്നാണോ എന്ന ആരാധകന്റെ ചോദ്യത്തിനാണ് സംവിധായകന്‍ മറുപടി നല്‍കിയത്. ”ഇതൊക്കെ എവിടുന്ന് കണ്ട് പിടിക്കുന്നു. ഇങ്ങനെ ഒരു പേര് ആണോ വേണ്ടത്. ഞങ്ങള്‍ക്ക് സമയം തരൂ. ഞങ്ങള്‍ ഞങ്ങളുടെ ജോലികള്‍ പൂര്‍ത്തിയാക്കട്ടെ”എന്നാണ് തരുണ്‍ മൂര്‍ത്തിയുടെ മറുപടി.

അതേസമയം, ചിത്രത്തിന്റെ ടൈറ്റില്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ ടൈറ്റില്‍ പ്രഖ്യാപിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ‘പേരിനായി കാത്തിരുപ്പ് തുടരുകയാണ് ഞങ്ങളും നിങ്ങളും” എന്നായിരുന്നു തരുണ്‍ മൂര്‍ത്തി മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്.

നേരത്തെ ബെന്‍സ് വാസു എന്ന പേരില്‍ നേരത്തെ ഒരു മോഹന്‍ലാല്‍ ചിത്രം പ്രഖ്യാപിച്ചിരുന്നു. എല്‍360യുടെ രചയിതാവ് കെ.ആര്‍ സുനിലിന്റെ തന്നെ തിരക്കഥയില്‍ ജി. പ്രജിത്ത് ആയിരുന്നു ചിത്രം ഒരുക്കേണ്ടിയിരുന്നത്. തരുണ്‍ മൂര്‍ത്തിയുടെ ചിത്രത്തിനും കെ.ആര്‍ സുനില്‍ തിരക്കഥ ഒരുക്കുന്നതിനാലാണ് ഇങ്ങനൊരു സംശയം എത്തിയത്.

റാന്നിക്കാരനായ ടാക്സി ഡ്രൈവര്‍ ഷണ്മുഖമായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. മലയാളത്തിലെ പ്രിയപ്പെട്ട താര ജോഡികളായ മോഹന്‍ലാല്‍-ശോഭന കോമ്പോ വീണ്ടുമൊന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 2009ല്‍ റിലീസ് ചെയ്ത ‘സാഗര്‍ ഏലിയാസ് ജാക്കി’യില്‍ ആയിരുന്നു ഒടുവില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചത്.

Latest Stories

ജമ്മുവില്‍ ഭീകരാക്രമണത്തില്‍ നാല് സൈനികര്‍ക്ക് വീരമൃത്യു; ആറ് സൈനികര്‍ക്ക് പരിക്ക്, ഏറ്റുമുട്ടല്‍ തുടരുന്നു

കലോത്സവത്തിനിടെ കടന്നുപിടിച്ചു; കുസാറ്റ് സിന്റിക്കേറ്റ് അംഗം പികെ ബേബിയ്‌ക്കെതിരെ വിദ്യാര്‍ത്ഥിനിയുടെ പരാതി

ജമ്മു കശ്മീരില്‍ സൈന്യത്തിന് നേരെ ഭീകരാക്രമണം; രണ്ട് സൈനികര്‍ക്ക് പരിക്ക്

തദ്ദേശ സ്വയംഭരണ വകുപ്പ് മുന്‍ ജോയിന്റ് ഡയറക്ടര്‍ സബീന പോള്‍ അന്തരിച്ചു

'ഗതാഗത നിയമങ്ങള്‍ക്ക് പുല്ലുവില'; ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്രയ്‌ക്കെതിരെ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

ചെൽസിയിൽ അടിമുടി മാറ്റത്തിനായി ആഹ്വാനം ചെയ്ത് കോച്ച് എൻസോ മരെസ്ക

'രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ബിജെപിയെ കുറിച്ച്'; ഹിന്ദു മതത്തില്‍ അക്രമത്തിന് സ്ഥാനമില്ല; പിന്തുണച്ച് ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ് സരസ്വതി

മോദി കാണാന്‍ കൂട്ടാക്കാത്ത മണിപ്പൂരിലേക്ക് രാഹുലിന്റെ യാത്ര

മോസ്‌കോയിലേക്ക് മോദിയും വടക്കു കിഴക്ക് രാഹുലും പറയുന്ന രാഷ്ട്രീയം; മോദി കാണാന്‍ കൂട്ടാക്കാത്ത മണിപ്പൂരിലേക്ക് രാഹുലിന്റെ യാത്ര

ഇംഗ്ലണ്ട് vs നെതെർലാൻഡ് സെമി ഫൈനലിലെ പ്രീമിയർ ലീഗ് സ്വാധീനം ആവേശകരമായ കളി ഉറപ്പാക്കുമെന്ന് മുൻ ഡച്ച് ഡിഫൻഡർ