മിറാമാക്സ് സ്റ്റുഡിയോ സ്ഥാപകനും ഹോളിവുഡ് സിനിമാ നിര്‍മാതാവുമായ ഹാര്‍വി വെയ്ന്‍സ്റ്റീന് ലൈംഗികാതിക്രമക്കേസില്‍ 16 വര്‍ഷം തടവ്. പത്തുവര്‍ഷംമുമ്പ് ലോസ് ആഞ്ജലിസിലെ ബെവേര്‍ലി ഹില്‍സ് ഹോട്ടലില്‍ വെച്ച് യൂറോപ്യന്‍ നടിക്കുനേരെ നടത്തിയ ലൈംഗികാതിക്രമക്കേസിലാണ് കോടതി വ്യാഴാഴ്ച വിധി പറഞ്ഞിരിക്കുന്നത്.
‘മീ ടൂ’ആരോപണങ്ങളില്‍ ഉയര്‍ന്നുകേട്ട പേരാണ് ഹാര്‍വിയുടേത്. ഹാര്‍വിയുടെ പേരിലുയര്‍ന്ന നാല് ലൈംഗികാതിക്രമക്കേസുകളില്‍ മൂന്നാമത്തേതാണിത്. ഇയാള്‍ക്ക് മറ്റു രണ്ടുകേസുകളിലായി നേരത്തേ ന്യൂയോര്‍ക്ക് കോടതി 23 വര്‍ഷവും കാലിഫോര്‍ണിയ കോടതി 24 വര്‍ഷവും തടവുവിധിച്ചിരുന്നു.
ഹോളിവുഡിലെ പ്രമുഖ താരങ്ങളായ ആഷ്ലി ജൂഡ്, സല്‍മ ഹയെക് ഉള്‍പ്പടെ നിരവധി നടിമാരും വെയ്ന്‍സ്റ്റീനിന് എതിരേ രംഗത്തെത്തിയിരുന്നു. 2017 ലാണ് നിര്‍മാതാവിന്റെ അതിക്രമ കഥകള്‍ എല്ലാം പുറത്തുവന്നത്. എന്നാല്‍ അനുവാദമില്ലാതെ ആരുമായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നാണ് വെയ്ന്‍സ്റ്റീനിന്റെ വാദം.