മോഹൻലാലിന്റെ പാന്‍ ഇന്ത്യന്‍ ചിത്രം 'വൃഷഭ' ഉപേക്ഷിച്ചോ?

മോഹന്‍ലാലിന്റെ പാന്‍ ഇന്ത്യ ചിത്രം ‘വൃഷഭ’ ഉപേക്ഷിച്ചതായി റിപോർട്ടുകൾ. പ്രതീക്ഷിച്ചതിലും കൂടുതൽ ബഡ്ജറ്റ് വേണ്ടിവരുന്നതിനാലാണ് പ്രൊജക്റ്റ് ഉപേക്ഷിക്കാൻ കാരണം എന്നാണ് റിപ്പോർട്ട്. സിനിമ മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളതെന്നും വൃഷഭയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് വൃഷഭ. ചിത്രത്തിലെ തന്റെ ലുക്ക് മോഹൻലാൽ തന്നെ പുറത്തു വിടുകയും ചെയ്തിരുന്നു. യോദ്ധാവിന് സമാനമായി കൈയിൽ വാളേന്തി നിൽക്കുന്ന മോഹൻലാലായിരുന്നു പോസ്റ്ററിൽ ഉണ്ടായിരുന്നത്.

അച്ഛൻ- മകൻ സ്നേഹബന്ധത്തിന്റെയും പ്രതികാരത്തിന്റെയും കഥയാണ് വൃഷഭ പറയുന്നത്. തെലുങ്ക് നടൻ റോഷന്‍ മേക്ക, ഷനായ കപുര്‍, സഹ്റ എസ്. ഖാന്‍ എന്നിവർ ചിത്രത്തിലുണ്ടായിരുന്നു.

അഞ്ചു ഭാഷകളിലായി നിശ്ചയിച്ച വൃഷഭയുടെ ആദ്യ ഷെഡ്യൂൾ കഴിഞ്ഞ ആഗസ്റ്റിൽ മൈസൂരിൽ വച്ചായിരുന്നു. രണ്ടാം ഷെഡ്യൂൾ ലണ്ടനിലായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ ലണ്ടൻ ഷെഡ്യൂൾ ആരംഭിക്കാൻ കഴിഞ്ഞില്ല.

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?