'വ്യക്തിപരമായ കാരണങ്ങള്‍', ധനുഷ് ചിത്രത്തില്‍ നിന്നും സംയുക്ത പിന്മാറി? പ്രതികരിച്ച് അണിയറ പ്രവര്‍ത്തകര്‍

ധനുഷ് ചിത്രം ‘വാത്തി’യില്‍ നിന്നും മലയാളി താരം സംയുക്ത മേനോന്‍ പിന്മാറിയതായി റിപ്പോര്‍ട്ടുകള്‍. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് സംയുക്ത ചിത്രത്തില്‍ നിന്നും പിന്മാറിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ വാര്‍ത്തകള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

സംയുക്ത സിനിമയുടെ ഭാഗമാണ്. നടി പിന്മാറി എന്ന വാര്‍ത്ത തെറ്റാണെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിക്കുന്നു. പൊങ്കലിന് ശേഷം സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.വെങ്കി അറ്റിലൂരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വാത്തി.

‘സര്‍’ എന്ന പേരില്‍ ചിത്രം തെലുങ്കിലും റിലീസ് ചെയ്യും. ധനുഷിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് സര്‍. നാഗവംശി എസും, സായ് സൗജന്യയും ചേര്‍ന്നാണ് നിര്‍മ്മാണം. ഒരുപാട് സ്വപ്നങ്ങളുള്ള കോളേജ് അധ്യാപകനായ ഒരു സാധാരണ മനുഷ്യന്റെ കഥയാണ് വാത്തി പറയുന്നത്.

വിദ്യാഭ്യാസത്തിന്റെ സ്വകാര്യവല്‍ക്കരണത്തിനെതിരെ പോരാടുന്ന യുവാവിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തു വിട്ടിരുന്നു. വിദ്യാര്‍ത്ഥികളുള്ള ഒരു ക്ലാസ് മുറിയിലെ ബോര്‍ഡ് ആണ് പോസ്റ്ററില്‍ ഉണ്ടായിരുന്നത്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്