ജയിലറിന്റെ വിജയക്കുതിപ്പിന് അള്ള്, എച്ച്ഡി പ്രിന്റ് ഓണ്‍ലൈനില്‍ ചോര്‍ന്നു

ഒടിടി റിലീസിനൊരുങ്ങുന്ന രജനീകാന്ത് ചിത്രം ജയിലറിന്റെ എച്ച്ഡി പ്രിന്റ് ഓണ്‍ലൈനില്‍ ചോര്‍ന്നു. ബോക്സോഫീസില്‍ വമ്പന്‍ വിജയം നേടിയ ചിത്രത്തിന്റെ ഒടിടി റിലീസിന് ആഴ്ചകള്‍ മാത്രം ശേഷിക്കേയാണ് പ്രിന്റ് ചോര്‍ന്നിരിക്കുന്നത്. പ്രിന്റ് ചോര്‍ന്നത് തിയേറ്റര്‍ ഉടമകള്‍ക്കും തിരിച്ചടിയായിരിക്കുകയാണ്.

ആഗോളതലത്തില്‍ 500 കോടിയും കടന്ന് കുതിക്കുന്നതിനിടെയാണ് ചിത്രത്തിന്റെ പ്രിന്റ് ചോര്‍ച്ച. പ്രിന്റ് ചോര്‍ന്നതില്‍ ആരാധകര്‍ അസ്വസ്തരാണ്. സംഭവത്തില്‍ എത്രയും വേഗം നടപടിയെടുക്കണമെന്നാണ് ആരാധകരുടെ ആവശ്യം.

നെറ്റ്ഫ്ളിക്സിലൂടെയും സണ്‍ നെസ്റ്റിലൂടെയായിരിക്കും സിനിമ ഒടിടിയില്‍ എത്തുമെന്നായിരുന്നു പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 100 കോടി രൂപയ്ക്കാണ് നെറ്റ്ഫ്ലിക്സ് ജയിലറിന്റെ ഡിജിറ്റല്‍ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയത്. ഓഗസ്റ്റ് 10ന് റിലീസ് ചെയ്ത ചിത്രം പല തിയേറ്ററുകളില്‍ ഹൗസ് ഫുള്ളായി പ്രദര്‍ശനം തുടരുന്നതിനിടെയിലാണ് ചിത്രത്തിന്റെ എച്ച്ഡി പ്രിന്റ് ഓണ്‍ലൈനില്‍ ചോര്‍ന്നിരിക്കുന്നത്.

നെല്‍സണ്‍ സംവിധാനം ചെയ്ത ചിത്രം ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി മാറിക്കഴിഞ്ഞു. രണ്ടാഴ്ചത്തെ കണക്കുകള്‍ പ്രകാരം തിയേറ്ററുകളില്‍നിന്ന് 550 കോടിയാണ് ചിത്രം നേടിയത്. ആദ്യ ആഴ്ചയില്‍ ഒരു സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷന്‍ എന്ന റെക്കോര്‍ഡും രജനിയുടെ ജയിലര്‍ സ്വന്തമാക്കിയിരുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ