ഞാന്‍ നിന്നെ വാങ്ങാം എന്നായി അയാള്‍, സ്വകാര്യഭാഗങ്ങളുടെ ചിത്രങ്ങളും അയച്ചു; ഇങ്ങനെയുള്ളവരെ ചെരിപ്പൂരി അടിക്കണമെന്ന് ഐശ്വര്യ, ദുരനുഭവം പങ്കുവെച്ച് നടി

സോഷ്യല്‍ മീഡിയയില്‍ തന്നോട് മോശമായി പെരുമാറിയവരെ വെളിപ്പെടുത്തി നടി ഐശ്വര്യ ഭാസ്‌കരന്‍. തന്റെ യൂട്യൂബ് ചാനലിലും ബിസിനസ് ആവശ്യത്തിനായി ഉപയോഗിക്കുന്ന വാട്‌സാപ്പിലും അശ്ലീല സന്ദേശങ്ങള്‍ അയച്ചവരെ വെളിച്ചത്ത് കൊണ്ടുവന്നിരിക്കുകയാണ് താരം. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അവര്‍ ഇക്കാര്യം പങ്കുവെച്ചത്.

തന്റെ സോപ്പിന് വരുന്ന ഓര്‍ഡറുകള്‍ സ്വീകരിക്കുന്നതിനായി വാട്ട്സ്ആപ്പ് നമ്പര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു എന്ന് ഐശ്വര്യ പറയുന്നു. അതിലൂടെ ചിലര്‍ തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചു കൊണ്ടേയിരിക്കുകയാണെന്ന് നടി പറയുന്നു. ആദ്യം അതിനെക്കുറിച്ച് സംസാരിക്കരുതെന്ന് താന്‍ കരുതിയിരുന്നു. പക്ഷേ അത് തന്റെ മകളെയും കൂടെ ബാധിക്കുന്നതാണ്. അതിനാലാണ് ഇപ്പോള്‍ ഇത് പങ്കുവെച്ചതെന്നും അവര്‍ വ്യക്തമാക്കി.

തനിക്ക് വന്ന സന്ദേശങ്ങളും ഐശ്വര്യ പങ്കുവെയ്ക്കുന്നുണ്ട്. ‘ഞാന്‍ നിന്നെ വാങ്ങാം, എനിക്ക് വയസ്സായി, പക്ഷേ സന്തോഷവനാണ്’ എന്നായിരുന്നു ഒരാള്‍ അയച്ച മെസേജ് എന്ന് ഐശ്വര്യ വായിച്ചു. ഒരാള്‍ തന്റെ സ്വകാര്യഭാഗങ്ങളുടെ ചിത്രങ്ങള്‍ അയച്ചു തന്നെന്നും ഐശ്വര്യ പറഞ്ഞു.

രാധാകൃഷ്ണന്‍ എന്നൊരാള്‍ രാത്രി 11 മണിക്ക് ശേഷം പേഴ്‌സണലായി വീട്ടില്‍ വന്ന് സോപ്പ് കാണണമെന്ന് ആവശ്യപ്പെട്ട് മെസേജ് അയച്ചതായും ഐശ്വര്യ പറഞ്ഞു. ഒരു സ്ത്രീ ഭര്‍ത്താവില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്നത് കാണുമ്പോള്‍ ഇങ്ങനെ ചോദിക്കുന്നവരെ ചെരുപ്പ് ഊരി അടിക്കണമെന്നും ഐശ്വര്യ ഭാസ്‌കരന്‍ വീഡിയോയില്‍ പറഞ്ഞു.

Latest Stories

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം