മമ്മൂട്ടി ചേട്ടനൊരു സ്‌നേഹ സമ്മാനം..; റോളക്‌സിന് പകരം മെഗാസ്റ്റാര്‍ ആസിഫ് അലിയോട് ചോദിച്ചു വാങ്ങിയ സമ്മാനം, വീഡിയോ

ആസിഫ് അലിയും അനശ്വര രാജനും ഒന്നിച്ച ‘രേഖാചിത്രം’ തിയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണങ്ങളാണ് നേടിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ സാന്നിധ്യവും ചര്‍ച്ചയായിരുന്നു. മമ്മൂട്ടിയുടെ യെസ് പറഞ്ഞില്ലായിരുന്നെങ്കില്‍ രേഖാചിത്രമെന്ന സിനിമയെ സംഭവിക്കില്ലായിരുന്നു എന്ന് സംവിധായകന്‍ ജോഫിന്‍ ടി ചാക്കോ പറഞ്ഞത് ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

രേഖാചിത്രത്തിന്റെ വിജയാഘോഷത്തില്‍ പങ്കെടുത്ത മമ്മൂട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആസിഫ് അലി മമ്മൂട്ടിക്ക് നല്‍കിയ സ്‌നേഹസമ്മാനമാണ് ചര്‍ച്ചയാകുന്നത്. ‘റോഷാക്’ സിനിമയില്‍ അഭിനയിച്ചപ്പോള്‍ മമ്മൂക്ക എനിക്കൊരു റോളക്സ് തന്നു. തിരിച്ച് ഞാന്‍ എന്താ കൊടുക്കുക എന്ന് എല്ലാവരും ചോദിക്കുന്നുണ്ട് എന്നായിരുന്നു ആസിഫ് അലി വിജയാഘോഷത്തിനിടെ പറഞ്ഞത്.

ഇതിന് മറുപടിയായി മമ്മൂട്ടി കവിളില്‍ ചൂണ്ടി ഒരു ചുംബനം മതിയെന്ന് ആംഗ്യം കാണിക്കുകയായിരുന്നു. പിന്നാലെ ആസിഫ് മമ്മൂട്ടിക്ക് സ്നേഹചുംബനം നല്‍കുകയും ചെയ്തു. അതേസമയം, സിനിമയുടെ വിജയത്തിന്റെ സന്തോഷം മമ്മൂക്കക്കൊപ്പം പങ്കിടണമെന്നുണ്ടായിരുന്നുവെന്നും ആസിഫ് പറഞ്ഞു.

ഈ സന്തോഷം എല്ലാവരുമായി പങ്കിടണമെന്നുണ്ടായിരുന്നു. പ്രത്യേകിച്ച് മമ്മൂക്കയ്ക്കൊപ്പം. സിനിമ കാണാന്‍ തുടങ്ങിയ കാലം മുതല്‍ കൊതിപ്പിക്കുന്നതാണ്. സിനിമയില്‍ വന്ന കാലം മുതല്‍ ചേര്‍ത്തു നിര്‍ത്തിയിട്ടുണ്ട്. ഓരോ പ്രാവശ്യം കാണുമ്പോഴും ആദ്യമായിട്ട് കാണുന്ന ബഹുമാനത്തോടെയും, ഭയത്തോടെയും മാറി നിന്നിട്ടുള്ള ഞങ്ങളെ എല്ലാവരെയും ചേര്‍ത്തുപിടിക്കാറുണ്ട് അദ്ദേഹം.

സിനിമയുടെ എല്ലാ മേഖലകളിലും, എല്ലാ രീതിയിലുള്ള സപ്പോര്‍ട്ടും തന്നിട്ടുള്ള, ഉപദേശങ്ങള്‍ തന്നിട്ടുള്ള മാതൃകയായിട്ട് ഞങ്ങളുടെ മുന്നില്‍ നിന്നിട്ടുണ്ട് പ്രിയപ്പെട്ട മമ്മൂക്ക ഈ സിനിമയുടെ ഭാഗമായി ഈ വിജയം ഞങ്ങള്‍ക്ക് സമ്മാനിച്ചിരിക്കുകയാണ്. ഇത്രയും നാള്‍ വിളിച്ചു ശീലിച്ച മമ്മൂക്ക എന്നുള്ളത് പെട്ടെന്ന് മമ്മൂട്ടി ചേട്ടനായി മാറിയത് ഈ സിനിമയുടെയൊരു മാജിക്കായി ഞാന്‍ കാണുന്നു എന്നാണ് ആസിഫ് അലി പറയുന്നത്.

Latest Stories

വിദ്വേഷ പരാമര്‍ശത്തില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി പിസി ജോര്‍ജ്ജ്

അങ്ങനെ അവൻ ഇപ്പോൾ ടീമിനെ നയിക്കേണ്ട, പുതിയ ക്യാപ്റ്റന്റെ പേരിൽ ഗംഭീർ - അഗർക്കാർ ഉടക്ക്; തമ്മിലടി അതിരൂക്ഷം

ശങ്കറിന്റെ ഗെയിം ഓവര്‍? '2.0' മുതല്‍ സംഭവിച്ചതന്ത്? ഹിറ്റുകളുടെ രാജാവ് ഫ്‌ളോപ്പുകളിലേക്ക് കൂപ്പുകുത്തുമ്പോള്‍!

നാല് കുട്ടികള്‍ക്ക് ജന്മം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം പാരിതോഷികം; പ്രഖ്യാപനവുമായി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനം

ഗോപന്റെ കല്ലറ പൊളിക്കും; നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് സബ് കളക്ടർ

"വിരാട് കൊഹ്‌ലിയെ ഫോമിലാക്കാനുള്ള വഴി എനിക്ക് അറിയാം"; മുൻ പാക്കിസ്ഥാൻ താരത്തിന്റെ വാക്കുകൾ വൈറൽ

മിനുറ്റുകള്‍ക്കുള്ളില്‍ പ്രതികരിച്ചില്ലെങ്കില്‍ വാലിഡ് അല്ലാതായി പോകാന്‍ ഇത് ഒടിപി അല്ല: കെ.ആര്‍ മീര

രോഹിത് വിരമിക്കൽ പ്രഖ്യാപിക്കാൻ ഒരുങ്ങുന്നു, അവസാന മത്സരം അപ്പോൾ; സ്ഥിതീകരണവുമായി റിപ്പോർട്ടുകൾ

ഒരു നിര തന്നെയുണ്ട് മക്കളേ പുറത്തിറങ്ങാൻ; 2025 ജനുവരിയിൽ പുറത്തിറങ്ങാൻ പോകുന്ന ബൈക്കുകൾ ..

കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎൽഎക്ക് പരിക്കേറ്റ സംഭവം; ഓസ്കാർ ഇവൻറസ് ഉടമക്ക് ജാമ്യം