കനത്തമഴയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം അടക്കമുള്ള ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ആഗസ്റ്റ് 3 ബുധനാഴ്ച തിരുവനന്തപുരം നിശാഗന്ധിയില്‍ നടത്താനിരുന്ന കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങ് മാറ്റിവെച്ചിരിക്കുന്നതായി സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.
2021 ലെ സിനിമയ്ക്കുള്ള പുരസ്‌കാരങ്ങളാണ് സമര്‍പ്പിക്കുക. ആവാസ വ്യൂഹം ആണ് മികച്ച ചിത്രം. ബിജു മേനോന്‍, ജോജു ജോര്‍ജ് എന്നിവര്‍ മികച്ച് നടനുള്ള പുരസ്‌ക്കാരം പങ്കിട്ടു. ‘ആര്‍ക്കറിയാം’ എന്ന ചിത്രത്തിലെ അഭിനയമാണ് ബിജു മേനോന് പുരസ്‌ക്കാരം നേടിക്കൊടുത്തത്. നായാട്ട്, ഫ്രീഡം ഫൈറ്റ് സിനിമകളിലെ പ്രകടനത്തിന് രേവതിയാണ് മികച്ച നടി. ഭൂതകാലം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് രേവതിക്ക് പുരസ്‌ക്കാരം ലഭിച്ചത്.
മികച്ച ചിത്രം – ആവാസ വ്യൂഹം
മികച്ച രണ്ടാമത്തെ ചിത്രം- ചവിട്ട്, നിഷിദ്ധോ
മികച്ച സംവിധായകന്‍- ദിലീഷ് പോത്തന്‍ (ജോജി)
മികച്ച നടന്‍- ബിജുമേനോന്‍(ആര്‍ക്കറിയാം), ജോജു ജോര്‍ജു(നായാട്ട്, മധുരം, തുറമുഖം ഫ്രീഡം ഫൈറ്റ്)
മികച്ച നടി- രേവതി (ഭൂതകാലം)
മികച്ച സ്വഭാവ നടി- ഉണ്ണിമായ പ്രസാദ്
സ്വഭാവ നടന്‍ സുമേഷ് മൂര്‍ (കള)
നവാഗത സംവിധായകന്‍- കൃഷ്‌ണേന്ദു കലേഷ് (പ്രാപ്പട)
മികച്ച കുട്ടികളുടെ ചിത്രം- കാടക്കാലം
ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രത്തിനുള്ള പ്രത്യേക പുരസ്‌ക്കാരം- ഹൃദയം (വിനീത് ശ്രീനിവാസന്‍)
പ്രത്യേക ജൂറി പരാമര്‍ശം- ജിയോ ബേബി (ഫ്രീഡം ഫൈറ്റ്)
മികച്ച പിന്നണി ഗായിക- സിത്താര കൃഷ്ണകുമാര്‍ (പാല്‍നിലാവിന്‍ പ്രിയേ, ചിത്രം കാണെ കാണെ)
മികച്ച പിന്നണി ഗായകന്‍- പ്രദീപ് കുമാര്‍ (രാവിന്‍- മിന്നല്‍ മുരളി)
മികച്ച സംഗീത സംവിധായകന്‍-ഹിഷാം അബ്ദുല്‍ വഹാബം (ഹൃദയം സിനിമയിലെ എല്ലാ ഗാനങ്ങള്‍)
ഗാനരചയിതാവ് ഹരിനാരായണന്‍
തിരക്കഥ – അഡാപ്‌റ്റേഷന്‍്- ശ്യാം പുഷ്‌കര്‍- ജോജി
തിരക്കഥാകൃത്ത്- ഹിഷാന്ത് ആര്‍കെ- ആവസയോഗ്യം
ഛായാഗ്രഹകന്‍ – മധു നീലകണ്ഠന്‍ ചുരുളി
കഥാകൃത്ത്- ഷാഹി കബീര്‍ – നായാട്ട്
ശബ്ദ രൂപകല്‍പന- രംഗനാഥന്‍ വി (ചുരുളി)
ശബ്ദ മിശ്രണം ജസ്റ്റിന്‍- മിന്നല്‍ മുരളി
സിങ്ക് സൗണ്ട്- അരുണ്‍ അശോക്, സോനു കെ പി
കലാസംവിധായകന്‍- എവി ഗോകുല്‍ ദാസ്- തുറമുഖം
ചിത്രസംയോജനം- മഹേഷ് നാരായണന്‍, രാജേഷ് രാമചന്ദ്രന്‍
നൃത്ത സംവിധാനം- അരുണ്‍ലാല്‍ (ചവിട്ട്)
പുരുഷ ഡബിങ് ആര്‍ട്ടിസ്റ്റ്- അവാര്‍ഡിന് അര്‍ഹമായ പ്രകടനങ്ങള്‍ ഇല്ലായിരുന്നുവെന്ന് ജൂറി
വനിതാ ഡബിങ് ആര്‍ട്ടിസ്റ്റ്- ദേവി എസ് (ദൃശ്യം 2)
വസ്ത്രാലങ്കാരം – മെല്‍വി ജെ (മിന്നല്‍ മുരളി)
മേക്കപ്പ് ആര്‍ട്ടിസ്റ്റ്- രഞ്ജിത്ത് അമ്പാടി (ആര്‍ക്കറിയാം)
കളറിസ്റ്റ്- ബിജു പ്രഭാകര്‍ (ചുരുളി)
നൃത്ത സംവിധാനം- അരുള്‍ രാജ്
മികച്ച ചലച്ചിത്ര ഗന്ഥം-ചമയം(പട്ടണ റഷീദ്)
ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ജൂറി പരാമര്‍ശം- നഷ്ട സ്വപ്നങ്ങള്‍ (ആര്‍ ഗോപാലകൃഷ്ണന്‍)
ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ജൂറി പരാമര്‍ശം- ഫോക്കസ് സിനിമ പഠനങ്ങള്‍
പ്രത്യേക ജൂറി അവാര്‍ഡ് കഥ തിരക്കഥ- ഷെറി ഗോവിന്ദന്‍ (ചിത്രം- അവനോ ലിനോന)
ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗം- ലേഖ എസ് (പമ്പരം)
വിഷ്വഷല്‍ എഫക്ട്- ആന്‍ഡ്രൂ ഡിക്രൂസ് (മിന്നല്‍ മുരളി)