റസ്‌റ്റോറന്റിലെ വെയ്ട്രസായി കുമ്പളങ്ങിയിലെ ബേബി മോള്‍; 'ഹെലന്‍' നിര്‍മ്മിക്കുന്നത് വിനീത് ശ്രീനിവാസന്‍

കുമ്പളങ്ങി നൈറ്റ്‌സിലെ ബേബി മോളെ അവതരിപ്പിച്ച അന്ന ബെന്‍ ഇനി തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കും. വിനീത് ശ്രീനിവാസന്‍ നിര്‍മ്മിക്കുന്ന ഹെലന്‍ എന്ന ചിത്രത്തില്‍ ഒരു റെസ്റ്റോറന്റ് വെയ്ട്രസിന്റെ വേഷത്തിലാണ് നടി എത്തുക. ചിത്രത്തില്‍ അന്നയ്ക്ക് ടൈറ്റില്‍ വേഷമാണ്.

ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മാത്തുക്കുട്ടി സേവ്യര്‍ ആണ്. ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറില്‍ വിനീത് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് “ഹെലെന്‍”. ഗണേഷ് രാജ് സംവിധാനം ചെയ്ത് 2016ല്‍ പുറത്തെത്തിയ “ആനന്ദ”മാണ് വിനീത് നിര്‍മ്മിച്ച ആദ്യത്തെ ചിത്രം.

അനൗണ്‍സ്മെന്റ് പോസ്റ്ററിനൊപ്പമാണ് ചിത്രം പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. “ദി ചിക്കന്‍ ഹബ്ബ്” എന്ന പേരിലുള്ള റസ്റ്റോറന്റിലെ വെയ്ട്രസ് ആണ് അന്നയുടെ കഥാപാത്രമെന്ന് പോസ്റ്റര്‍ സൂചന തരുന്നു. റെഡ് ടോപ്പും ക്യാപ്പുമടക്കം സ്ഥാപനത്തിന്റെ യൂണിഫോമിലാണ് പോസ്റ്ററില്‍ കഥാപാത്രം.

ലാല്‍ പോള്‍, അജു വര്‍ഗീസ്, റോണി ഡേവിഡ് രാജ് എന്നിവര്‍ക്കൊപ്പം ഒരുകൂട്ടം പുതുമുഖങ്ങളും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും.

Latest Stories

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി

'സൂപ്പര്‍മാനെ.. നിങ്ങള്‍ക്ക് ലിയോ ദാസ് ആവാന്‍ കഴിയില്ല..'; വിജയ് സിനിമയുമായി സൂപ്പര്‍മാന് ബന്ധം? ചര്‍ച്ചയാക്കി ആരാധകര്‍

സഞ്ജു നിന്റെ കുഴി നീ തന്നെ തോണ്ടിയിരിക്കുന്നു, ഇന്ത്യൻ ടീം ഇനി സ്വപ്നങ്ങളിൽ മാത്രം: ആകാശ് ചോപ്ര

വിജയ് ഹസാരെ ട്രോഫി: 'നോക്കൗട്ടില്‍ എത്തിയാല്‍ കളിക്കാം', ബറോഡ ടീമില്‍ ചോരാതെ ഹാര്‍ദിക്

"എടാ സഞ്ജു, നീ എന്ത് മണ്ടൻ തീരുമാനങ്ങളാണ് എടുക്കുന്നത്, ഇങ്ങനെ ആണെങ്കിൽ ചാമ്പ്യൻസ് ട്രോഫി കളിക്കില്ല"; തുറന്നടിച്ച് ആകാശ് ചോപ്ര; സംഭവം ഇങ്ങനെ

'ഞാന്‍ ഉള്ളത് ഉള്ളതുപോലെ പറയുന്നവന്‍'; അശ്വിനുമായുള്ള തര്‍ക്കത്തില്‍ മൗനം വെടിഞ്ഞ് ഹര്‍ഭജന്‍ സിംഗ്