ഹെലനും പോളുമായി അരുണ്‍ പാണ്ഡ്യനും മകള്‍ കീര്‍ത്തിയും; 'ഹെലന്‍' തമിഴ് റീമേക്ക്, ഫസ്റ്റ്‌ലുക്ക്

മലയാളത്തില്‍ ഏറെ ശ്രദ്ധ നേടിയ സര്‍വൈവല്‍ ത്രില്ലര്‍ “ഹെലന്‍” ചിത്രത്തിന്റെ തമിഴ് റീമേക്ക് ഒരുങ്ങുന്നു. “അന്‍പിര്‍ക്കിനിയാള്‍” എന്ന് പേരിട്ട ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററുകളാണ് പുറത്തെത്തിയിരിക്കുന്നത്. മലയാളത്തില്‍ അന്ന ബെന്നും ലാലും അവതരിപ്പിച്ച വേഷങ്ങള്‍ അരുണ്‍ പാണ്ഡ്യനും മകള്‍ കീര്‍ത്തിയുമാണ് അവതരിപ്പിക്കുന്നത്.

ഗോകുല്‍ സംവിധാനം ചെയ്യുന്ന ചിത്രം അരുണ്‍ പാണ്ഡ്യന്‍ തന്നെയാണ് നിര്‍മ്മിക്കുന്നത്. മലയാളത്തില്‍ അസര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നോബിള്‍ തന്നെ തമിഴ് പതിപ്പിലും ഇതേ കഥാപാത്രമായി എത്തുന്നു. ജാവേദ് റിയാസ് സംഗീതം. പ്രദീപ് ഇ. രാഘവ് എഡിറ്റിങ്. മഹേഷ് മുത്തുസാമി ഛായാഗ്രഹണം.

മാത്തക്കുട്ടി സേവ്യര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഹെലന്‍. ഹാബിറ്റ് ഓഫ് ലൈഫ് എന്ന ബാനറില്‍ വിനീത് ശ്രീനിവാസന്‍ ആണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തില്‍ ഏറെ ശ്രദ്ധേയമായത് അന്ന ബെന്നിന്റെ അഭിനയമായിരുന്നു.

കാനഡയിലേക്ക് പോകാനായുള്ള ഇന്റര്‍വ്യൂ വിജയിച്ച്, പോകാനായി വിമാന ടിക്കറ്റ് വരെ ബുക്ക് ചെയ്ത സമയത്ത് ഹെലന്‍ അപ്രതീക്ഷിതമായി ഒരു ട്രാപ്പില്‍ അകപ്പെടുന്നു. തുടര്‍ന്ന് നടക്കുന്ന സംഭവവികാസങ്ങള്‍ ആണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്.

Latest Stories

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി

'സൂപ്പര്‍മാനെ.. നിങ്ങള്‍ക്ക് ലിയോ ദാസ് ആവാന്‍ കഴിയില്ല..'; വിജയ് സിനിമയുമായി സൂപ്പര്‍മാന് ബന്ധം? ചര്‍ച്ചയാക്കി ആരാധകര്‍

സഞ്ജു നിന്റെ കുഴി നീ തന്നെ തോണ്ടിയിരിക്കുന്നു, ഇന്ത്യൻ ടീം ഇനി സ്വപ്നങ്ങളിൽ മാത്രം: ആകാശ് ചോപ്ര

വിജയ് ഹസാരെ ട്രോഫി: 'നോക്കൗട്ടില്‍ എത്തിയാല്‍ കളിക്കാം', ബറോഡ ടീമില്‍ ചോരാതെ ഹാര്‍ദിക്