മുരളി ഗോപി ശിവശങ്കര്‍ ആകുന്നു? വൈറലായി 'ഡിപ്ലോമാറ്റിക്' പോസ്റ്റര്‍! സത്യാവസ്ഥ ഇതാണ്...

കഴിഞ്ഞ ദിവസം ‘ഡിപ്ലോമാറ്റിക്’ എന്ന സിനിമയുടെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. നടന്‍ മുരളി ഗോപി കൈ വിലങ്ങിട്ടു നില്‍ക്കുന്ന ചിത്രമാണ് പോസ്റ്ററില്‍. സ്വര്‍ണക്കടത്ത് സംഭവവുമായി ബന്ധപ്പെട്ട എം. ശിവശങ്കറിനെ ഓര്‍മപ്പെടുത്തിയാണ് മുരളി ഗോപി പോസറ്ററില്‍ പ്രത്യക്ഷപ്പെടുന്നത്.

ഡിപ്ലോമാറ്റിക് എന്ന ടൈറ്റിലും കഥാപാത്രത്തിന് ‘എന്‍. ശിവരാമന്‍ ഐഎഎസ്’ എന്നുള്ള പേരും കേരളത്തെ പിടിച്ചു കുലുക്കിയ വിവാദ നായകന്റെ കഥ തന്നെയാണെന്ന് ഉറപ്പിക്കുകയായിരുന്നു. ഇതോടെ ഇങ്ങനൊരു സിനിമയെ കുറിച്ച് തേടുകയായിരുന്നു സോഷ്യല്‍ മീഡിയ.

May be an image of 1 person and text that says "MURALI MURALIGOY GOPY N.SIVARAMAN VARAMAN IAS AS SHANOJ SHARAF'S VISUAL THOUGHT whatsapp: 9447462093"

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇതൊരു സിനിമാ പോസ്റ്ററല്ല എന്നതാണ് വാസ്തവം. ഭാവനയിലൂടെ സൃഷ്ടിച്ച് എടുത്ത ഒരു പോസ്റ്റര്‍ ആണിത്. ഷനോജ് ഷറഫ് എന്ന യുവാവാണ് എം. ശിവശങ്കറിനായി മുരളി ഗോപി ചിത്രത്തില്‍ മേക്കോവര്‍ നടത്തി പോസ്റ്ററിലൂടെ താരമായിരിക്കുന്നത്.

Read more

‘എ ഷനോജ് ഷറഫ്‌സ് വിഷ്വല്‍ തോട്ട്’ എന്ന ടാഗോടെയാണ് യുവാവ് ചിത്രം പങ്കുവച്ചിരിക്കുന്നത്. യഥാര്‍ത്ഥ സിനിമാ പോസ്റ്റര്‍ അല്ലെങ്കിലും യുവാവിന്റെ ഭാവനയ്ക്ക് മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്നത്.