'അമ്പിളി'യിലൂടെ സൗബിനൊപ്പം നസ്രിയയുടെ സഹോദരന്‍ സിനിമയിലേക്ക്; ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍

“ഗപ്പി”യ്ക്ക് ശേഷം ജോണ്‍പോള്‍ സംവിധാനം ചെയ്യുന്ന ” അമ്പിളിയിലൂടെ നസ്രിയയുടെ സഹോദരന്‍ നവീന്‍ സിനിമയില്‍ തുടക്കം കുറിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. നവീനാണ് പോസ്റ്ററിലുള്ളത്. സൗബിന്‍ നായകനായെത്തുന്ന ചിത്രം റോഡ് ഡ്രാമ വിഭാഗത്തില്‍പ്പെട്ടതാണ്. ശരണ്‍ വേലായുധനാണ് ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്യുന്നത്.

പുതുമുഖം തന്‍വി റാമാണ് നായിക. “ഗപ്പി”യുടെ സംഗീത സംവിധായകന്‍ വിഷ്ണു വിജയ് ആണ് “അമ്പിളി”യുടെയും സംഗീതമൊരുക്കുന്നത്. സംവിധായകന്‍ തന്നെ ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നു.

ഇ4 എന്റര്‍ടൈന്‍മന്റ്, എവിഎ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളുടെ കീഴില്‍ മുകേഷ് മെഹ്ത, എ.വി അനൂപ്, സി.വി സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന “അമ്പിളി” സെപ്റ്റംബറില്‍ തിയറ്ററുകളിലെത്തും.

Read more

Ambili,Ambili new movie,Ambili film,Ambili movie new poster,Ambili film poster,Ambili film news,Ambili film latest updates,naveen nazim,nazriya nazim brother,nazriya nazim brother new movie,Ambili naveen nazim poster,soubin shahir,naveen nazim