ആ ആകാശമേ...ഇ... ഈ മണ്ണിനായി...'ഹേയ് ജൂഡി'ലെ ആദ്യ ഗാനം പുറത്തിറങ്ങി

നിവിൻ പോളി നായകനാവുന്ന മലയാള ചിത്രം ‘ഹേയ് ജൂഡിന്റെ’ ആദ്യ ഗാനം പുറത്തിറങ്ങി. ആ ആകാശമേ…ഇ… ഈ മണ്ണിനായി.. എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികൾ ബികെ ഹരിനാരായണന്റേതാണ്. ഗോപി സുന്ദർ സംഗീതം നിർവഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് മാധവ് നായരാണ്.

തമിഴ് സൂപ്പർ താരം ത്രിഷ കൃഷ്ണനാണ് നായികാ വേഷത്തിലെത്തുന്നത്. ശ്യാമപ്രസാദ് രാജഗോപാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഗിരീഷ് ഗംഗാധരനാണ്. സിദ്ധിക്ക്, അജു വർഗീസ്, നീന കുറുപ്പ്, വിജയ് മേനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ജൂഡ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നിവിൻ പോളിയുടെ പുറത്തിറങ്ങാൻ പോകുന്ന അടുത്ത ചിത്രമാണ് ഹേ ജൂഡ്. ഔസേപ്പച്ചൻ ആണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ഇ4 എന്റർടൈൻമെന്റിന്റെ ബാനറിൽ അനിൽ അമ്പലക്കരയാണ് ചിത്രം നിർമിക്കുന്നത്.