ജല്ലിക്കട്ട് എന്ന മഹാവിസ്മയത്തില്‍ ലിജോ ജോസ് പെല്ലിശേരി ഒളിപ്പിച്ചുവച്ച രഹസ്യങ്ങള്‍; വീഡിയോ

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട് സിനിമാ ലോകത്തും സോഷ്യല്‍ മീഡിയയിലും ചൂടുള്ള ചര്‍ച്ചകള്‍ക്ക് വിഷയമായ ചിത്രമാണ്. മലയാള സിനിമയുടെ കാഴ്ച ശീലങ്ങളെ വെല്ലുവിളിക്കുന്ന ലിജോ എന്ന സംവിധായകന്റെ മറ്റൊരു വലിയ ചുവടുവയ്പ്പായാണ് ജല്ലിക്കട്ട് വിലയിരുത്തപ്പെട്ടത്. ഇപ്പോഴിതാ ജല്ലിക്കട്ട് എന്ന മഹാവിസ്മയത്തില്‍ ലിജോ ജോസ് പെല്ലിശേരി ഒളിപ്പിച്ചുവച്ച രഹസ്യങ്ങള്‍ വെളിപ്പെടുത്തിയുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

ചിത്രം തുടങ്ങുന്നത് മനുഷ്യന്റെ ശ്വാസോഛ്വാസത്തില്‍ നിന്നാണ് അവസാനിക്കുന്നത് പോത്തിന്റെ ശ്വാസോഛ്വാസത്തിലൂടെയും. മനുഷ്യനായാലും മൃഗമായാലും കേവലം ഒരു ശ്വാസത്തില്‍ അവസാനിക്കുമെന്നാണ് ഇവിടെ വെളിവാക്കുന്നത്. ശേഷം ഉറുമ്പുകളെയും പുഴുക്കളെയും മറ്റുമാണ് ചിത്രത്തില്‍ കാണിക്കുന്നത്. മരണ ശേഷം മനുഷ്യ ജീവന്‍ ഇത്തരം പ്രാണികള്‍ക്ക് ആഹാനമാകാനുള്ളതാണ് എന്നതാണ് സംവിധായകന്‍ ഇവിടെ പറയാന്‍ ശ്രമിച്ചിരിക്കുന്നത്. അറവു ശാലയില്‍ നിന്ന് വാങ്ങിയ മാംസം പള്ളിയ്ക്ക് മുന്നിലെ മരത്തില്‍ തൂക്കിയിടുന്ന ഒരു രംഗമുണ്ട്. അത് ശ്രദ്ധിച്ചാല്‍ മനസിലാകും അത് കുരിശാകൃതിയാണ് എന്നത്. ഇത്തരത്തില്‍ നിരവധി കാര്യങ്ങളാണ് ചിത്രത്തില്‍ പെട്ടെന്ന് പിടികൊടുക്കാത്ത വിധം ഒളിഞ്ഞിരിക്കുന്നത്.

ഒരു ഗ്രാമത്തില്‍ കയറു പൊട്ടിച്ചോടുന്ന പോത്തിനെ മെരുക്കാന്‍ ശ്രമിക്കുന്ന ഒരു കൂട്ടം ആളുകളുടെ കഥയാണ് ചിത്രം പറയുന്നത്. എസ്. ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആന്റണി വര്‍ഗീസിനൊപ്പം ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.

Latest Stories

കോണ്‍ഗ്രസുകൂടി ചേര്‍ന്നാലെ ബിജെപിയെ തോല്‍പ്പിക്കാനാകൂ; ഒറ്റയ്ക്ക് തോല്‍പ്പിക്കാമെന്ന ധാരണ സിപിഎമ്മിനില്ല; ത്രിപുരയിലും ബംഗാളിലും ഉടന്‍ ഭരണം പിടിക്കുമെന്ന് ബേബി

മതനിന്ദ ആരോപിച്ച് കത്തോലിക്ക സഭയുടെ കേസ്; മൂന്നുമാസത്തോളം ഒളിവില്‍ കഴിഞ്ഞ് ഫിന്‍ലഡിലേക്ക്; ഒടുവില്‍ കുടുങ്ങിയത് വിസ തട്ടിപ്പ് കേസില്‍; സനല്‍ ഇടമറുക് അറസ്റ്റില്‍

IPL 2025: ആ നാണംകെട്ട റെക്കോഡ് ഞാൻ ഇങ്ങോട്ട് എടുക്കുവാ പന്ത് അണ്ണാ, എടാ താക്കൂറേ ഇത്രയും റൺ ഇല്ലെങ്കിൽ നിന്നെ....; നീളം കൂടിയ ഓവറിന് പിന്നാലെ കലിപ്പായി ലക്നൗ നായകൻ

CSK UPDATES: ഒന്നോ രണ്ടോ ചെണ്ടകൾ ആണെങ്കിൽ പോട്ടെ എന്ന് വെക്കാം, ഇത് ഒരു ടീം മുഴുവൻ നാസിക്ക് ഡോളുകൾ; ചെന്നൈക്ക് ശാപമായി ബോളർമാർ, കണക്കുകൾ അതിദയനീയം

പത്തനാപുരത്ത് ഡ്യൂട്ടി സമയത്ത് മദ്യപിച്ച് ലക്കുകെട്ട് ഔദ്യോഗിക വാഹനത്തില്‍; മദ്യക്കുപ്പികളുമായി കടന്നുകളഞ്ഞ എസ്‌ഐയ്ക്കും സിപിഒയ്ക്കും സസ്‌പെന്‍ഷന്‍

PBKS VS CSK: സെഞ്ച്വറിനേട്ടത്തിന് പിന്നാലെ പ്രിയാന്‍ഷ് ആര്യയെ തേടി മറ്റൊരു റെക്കോഡ്, കോഹ്ലിക്കൊപ്പം ഈ ലിസ്റ്റില്‍ ഇടംപിടിച്ച് യുവതാരം, പൊളിച്ചല്ലോ മോനെയെന്ന് ആരാധകര്‍

ബന്ദികളെ തിരികെ കൊണ്ടുവരണം, ഷിൻ ബെറ്റ് മേധാവിയെ പുറത്താക്കിയതിൽ അതൃപ്തി; ഇസ്രായേലിൽ നെതന്യാഹുവിനെതിരെ പ്രതിഷേധം രൂക്ഷമാകുന്നു

IPL 2025 : ചെന്നൈയെ അടിച്ചു പഞ്ചറാക്കിയ ചെക്കൻ നിസാരകാരനല്ല, ഡൽഹി പ്രീമിയർ ലീഗ് മുതൽ ഗംഭീറിന്റെ ലിസ്റ്റിൽ എത്തിയത് വരെ; ഒറ്റക്ക് വഴി വെട്ടിവന്നവനാടാ ഈ പ്രിയാൻഷ് ആര്യ

കരുവന്നൂര്‍ കേസില്‍ സിപിഎമ്മിന് ഇടപാടുകളില്ലെന്ന് ഇഡിയ്ക്ക് ബോധ്യപ്പെട്ടു; വിളിപ്പിച്ചാല്‍ ഇനിയും ഇഡിക്ക് മുന്നില്‍ ഹാജരാകുമെന്ന് കെ രാധാകൃഷ്ണന്‍

ഗർഭകാലത്തെ പ്രമേഹം കുട്ടികളിൽ ഓട്ടിസം പോലുള്ള നാഡീ വികസന വൈകല്യങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനം