വിജയ് സേതുപതിയെ ആക്രമിച്ചയാള്‍ക്ക് സമ്മാനം, പിന്നാലെ ഭീഷണിയും; ഹിന്ദു മക്കള്‍ കക്ഷി നേതാവിന് ശിക്ഷ

വിജയ് സേതുപതിയെ ബംഗളൂരു വിമാനത്താവളത്തില്‍ വച്ച് കൈയ്യേറ്റം ചെയ്തയാളെ പിന്തുണച്ച് നടനെതിരെ ഭീഷണി മുഴക്കിയ ഹിന്ദു മക്കള്‍ കക്ഷി നേതാവിന് ശിക്ഷ വിധിച്ച് കോടതി. ഹിന്ദു മക്കള്‍ കക്ഷി നേതാവ് അര്‍ജുന്‍ സമ്പത്തെനതിരെയാണ് വിധി. വിജയ് സേതുപതി ആരാധകര്‍ നല്‍കിയ പരാതിയിലാണ് കേസ് എടുത്തത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 504, 506(1) വകുപ്പുകള്‍ പ്രകാരം ക്രിമിനല്‍ ഭീഷണി എന്നതിനായിരുന്നു കേസ്. മൂന്ന് വര്‍ഷമായി നടന്ന വിചാരണയിലാണ് വിധി. കുറ്റം സമ്മതിച്ച അര്‍ജുന്‍ സമ്പത്തിന് കോടതി 4,000 രൂപ പിഴ ചുമത്തുകയും ചെയ്തു.

തമിഴ്‌നാട്ടിലെ മുന്‍ രാഷ്ട്രീയ നേതാവ് മുത്തുരാമലിംഗ തേവരെ വിജയ് സേതുപതി വിമര്‍ശിച്ചു എന്ന് ആരോപിച്ചാണ് 2021ല്‍ വിമാനത്താവളത്തില്‍ വച്ചാണ് ആക്രമണം നടന്നത്. സംഭവത്തിന് പിന്നാലെ നടനെ ചവിട്ടിയയാള്‍ക്ക് 1001 രൂപ പാരിതോഷികം നല്‍കുമെന്ന് അര്‍ജുന്‍ സമ്പത്ത് അന്ന് ട്വീറ്റ് ചെയ്തിരുന്നു.

തമിഴ്‌നാട്ടിലെ മുന്‍കാല രാഷ്ട്രീയ നേതാവ് മുത്തുരാമലിംഗ തേവരുടെ സമാധിയില്‍ ഗുരു പൂജ ദിവസം പോയി പൂജ നടത്തിക്കൂടെ എന്ന് വിമാനത്തില്‍ വിജയ് സേതുപതിക്കൊപ്പം ഉണ്ടായിരുന്ന മഹാഗാന്ധി അഭ്യര്‍ത്ഥിച്ചപ്പോള്‍ ‘ആരുടെ ഗുരു’ എന്ന് നടന്‍ തിരിച്ചു ചോദിച്ചതിനാലാണ് ആക്രമിച്ചത് എന്നായിരുന്നു മഹാഗാന്ധി പറഞ്ഞത്.

Read more