ലെസ്ബിയന്‍ പ്രണയത്തിന്റെ ചൂടുംചൂരും നിറച്ച് 'ഹോളിവൂണ്ട്'

ലെസ്ബിയന്‍ പ്രണയം അടിസ്ഥാനമാക്കി ‘ഹോളിവൂണ്ട്’. അശോക് ആര്‍. നാഥ് സംവിധാനം ചെയ്യുന്ന ചിത്രം സഹസ്രാര സിനിമാസിന്റെ ബാനറില്‍ സന്ദീപ് ആര്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്. അതിതീവ്രമായ പ്രണയത്തിന് ലിംഗ വ്യത്യാസം ഒരു തടസ്സമാകുന്നില്ലയെന്ന് ചിത്രം ബോദ്ധ്യപ്പെടുത്തുന്നു. പ്രണയം, രണ്ട് മനസ്സുകളുടെ പറഞ്ഞു തീര്‍ക്കാന്‍ കഴിയാത്ത ആവേശമാണ്.

ബാല്യം മുതല്‍ പരിശുദ്ധമായി പ്രണയിക്കുന്ന രണ്ട് പെണ്‍കുട്ടികള്‍ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കൂട്ടിമുട്ടുമ്പോള്‍ ഉണ്ടാകുന്ന അതിതീവ്ര വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെയാണ് ഹോളിവൂണ്ട് മുന്നേറുന്നത്. അത്തരം മുഹൂര്‍ത്തങ്ങളുടെ പച്ചയായ ആവിഷ്‌ക്കരണത്തിലൂടെ അതിന്റെ വൈകാരികത ഒട്ടും ചോര്‍ന്നു പോകാത്ത തരത്തിലാണ് ചിത്രത്തിലെ വിഷ്വലുകള്‍ ഒരുക്കിയിരിക്കുന്നത്.

ലെസ്ബിയന്‍ പ്രണയത്തിന്റെ റിയലിസത്തിലൂന്നിയുള്ള മുഹൂര്‍ത്തങ്ങളൊരുക്കല്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത് വൈകാരിക കാഴ്ച്ചകളുടെ പുതു അനുഭവം തന്നെയായിരിക്കും. ജാനകി സുധീര്‍, അമൃത, സാബു പ്രൗദീന്‍ എന്നിവര്‍ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പോള്‍ വൈക്ലിഫ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഉണ്ണി മടവൂര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.

എഡിറ്റിംഗ്-വിപിന്‍ മണ്ണൂര്‍, പശ്ചാത്തല സംഗീതം-റോണി റാഫേല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജയശീലന്‍ സദാനന്ദന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-ജിനി സുധാകരന്‍, കല-അഭിലാഷ് നെടുങ്കണ്ടം, ചമയം-ലാല്‍ കരമന, കോസ്റ്റ്യൂംസ്-അബ്ദുള്‍ വാഹിദ്, അസ്സോസിയേറ്റ് ഡയറക്ടര്‍-അരുണ്‍ പ്രഭാകര്‍, എഫക്ട്‌സ്-ജുബിന്‍ മുംബെ, സൗണ്ട് ഡിസൈന്‍സ്-ശങ്കര്‍ദാസ്, സ്റ്റില്‍സ്-വിജയ് ലിയോ, പി.ആര്‍.ഒ-അജയ് തുണ്ടത്തില്‍.

Latest Stories

'വിരാട് കോലിക്കും രോഹിത്ത് ശർമയ്ക്കും എട്ടിന്റെ പണി കിട്ടാൻ സാധ്യത'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാകിസ്ഥാൻ താരം

വയനാട്ടിലെ ദുരന്തത്തിൽ ദുരിതാശ്വാസ നിധിയിലെ കണക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുത വിരുദ്ധമെന്ന് മുഖ്യമന്ത്രി; സർക്കാരിന്റെ പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഗൂഢമായ ആസൂത്രണം

'നിപ ബാധിച്ച മരിച്ചയാളുടെ റൂട്ട് മാപ് പുറത്തിറക്കി ആരോഗ്യ വകുപ്'; സമ്പർക്കമുളള സ്ഥലങ്ങൾ ഇവ

'ഞാൻ അജിത്ത് ഫാനാണ്, എന്നാൽ ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതിൽ പ്രതികരിച്ച് നസ്രിയ

പ്രണയ ചിത്രവുമായി ബിജു മേനോനും, മേതിൽ ദേവികയും; “കഥ ഇന്നുവരെ” ടീസർ പുറത്ത്; ചിത്രം സെപ്റ്റംബർ 20ന് തിയേറ്ററുകളിലേക്ക്

കേജ്‌രിവാളിന്റെ തീരുമാനം അംഗീകരിച്ച് എ എ പി; രാജി നാളെ, പകരം ആര്?

'രാജാവിന്റെ വരവ് രാജകീയമായിട്ട് തന്നെ'; 47 ആം കിരീടം സ്വന്തമാക്കാൻ ഒരുങ്ങി ലയണൽ മെസി

സഞ്ജു സാംസൺ അടുത്ത മാർച്ച് വരെ ഇന്ത്യൻ ടീമിൽ കാണില്ല; വീണ്ടും തഴഞ്ഞ് ബിസിസിഐ

'വിരട്ടൽ സിപിഐഎമ്മിൽ മതി, ഇങ്ങോട്ട് വേണ്ട'; പി വി അൻവർ വെറും കടലാസ് പുലി, രൂക്ഷ വിമർശനവുമായി മുഹമ്മദ് ഷിയാസ്

സെമിയിൽ കൊറിയയെ പരാജയപ്പെടുത്തി ഇന്ത്യൻ ഹോക്കി ടീം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ