സിനിമാ ചിത്രീകരണത്തിനിടെ തേനീച്ച ആക്രമണം

സിനിമാ ചിത്രീകരണത്തിനിടെ തേനീച്ച ആക്രമണം. പാലക്കാട് കാക്കയൂര്‍ തച്ചകോട് നടക്കുന്ന ഷൂട്ടിംഗിനിടെ തേനീച്ചകളുടെ കുത്തേറ്റ് എട്ട് പേര്‍ക്ക് പരിക്കേറ്റു. അമിത് ചക്കാലയ്ക്കലിനെ നായകനാക്കി എസ്.ജെ സിനു സംവിധാനം ചെയ്യുന്ന ‘തേര്’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം.

സ്ഥിരമായി സിനിമാ ചിത്രീകരണം നടക്കുന്ന തച്ചങ്കോട് നാല്‍ക്കവലയിലെ ആല്‍മരത്തിലും സമീപത്തിലെ പാലമരത്തിലും തേനീച്ചകള്‍ കൂടു കൂട്ടിയിട്ടുണ്ടെന്ന് പ്രദേശവാസികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഷൂട്ടിംഗ് തുടരുകയായിരുന്നു.

തേനീച്ച കൂട് ഇളകിയതോടെ സിനിമാ പ്രവര്‍ത്തകരും കാണാന്‍ എത്തിയവരും ചിതറിയോടുകയായിരുന്നു. മൂന്ന് സിനിമാ പ്രവര്‍ത്തകര്‍ക്കും അഞ്ച് പ്രദേശവാസികള്‍ക്കും തേനീച്ചയുടെ കുത്തേറ്റു. ഇതോടെ ചിത്രീകരണം മറ്റൊരു സ്ഥലത്തേക്ക് മാറ്റി.

‘ജിബൂട്ടി’ക്ക് ശേഷം അമിത് ചക്കാലയ്ക്കലും എസ്.ജെ സിനുവും ഒന്നിക്കുന്ന ചിത്രമാണ് തേര്. ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ജോബി പി. സാം ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Latest Stories

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍