ഹണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി നവഗതയായ ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ‘റേച്ചൽ’ സിനിമയുടെ ചിത്രീകരണം പൂർത്തിയായി. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയ സമയം തൊട്ടേ റേച്ചൽ, സിനിമാ ചർച്ചകളിൽ ഇടം പിടിച്ചിരുന്നു. വളരെ വ്യത്യസ്തമായ ലുക്കിലാണ് ഹണി റോസ് ചിത്രത്തിലെത്തുന്നത്.
ഒരു ഇറച്ചിവെട്ടുകാരിയുടെ വേഷത്തിലാണ് ഹണി റോസ് ചിത്രത്തിലെത്തുന്നത്. ബാബുരാജ്, റോഷൻ, കലാഭവൻ ഷാജോൺ, ചന്തു സലീംകുമാർ, രാധിക എന്നിവരാണ് ചിത്രത്തലെ മറ്റ് പ്രധാന താരങ്ങൾ. അതേസമയം ഈ ചിത്രം ഹണി റോസിന്റെ കരിയർ ഗ്രാഫ് ഉയർത്തുമെന്നാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.

ആനന്ദിനി ബാല, രാഹുൽ മണപ്പാട്ട്, ഹണി റോസ്, എബ്രിഡ് ഷൈൻ
യുവ കഥാകൃത്ത് രാഹുൽ മണപ്പാട്ടിന്റെ ‘ഇറച്ചിക്കൊമ്പ്’ എന്ന ചെറുകഥയാണ് റേച്ചൽ എന്ന പേരിൽ സിനിമയാവുന്നത്. രാഹുലിന്റെ കൂടെ എബ്രിഡ് ഷൈനും കൂടി ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. മലയാളം കൂടാതെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നതായിരിക്കും.
Read more
പെൻ ആന്റ് പേപ്പർ, ബാദുഷ പ്രൊഡക്ഷൻസ് ബാനറുകളിൽ ഷിനോയ് മാത്യുവും ബാദുഷയും എബ്രിദ് ഷൈനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അങ്കിത് മേനോൻ സംഗീതം നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ സംസ്ഥാന പുരസ്കാര ജേതാവ് ചന്ദ്രു സെൽവരാജാണ് ഛായാഗ്രഹകൻ.