ഈ ചിത്രം ഹണി റോസിന്റെ കരിയർ ഗ്രാഫ് ഉയർത്തും; 'റേച്ചൽ' ഏറ്റവും പുതിയ അപ്ഡേറ്റ്

ഹണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി നവഗതയായ ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ‘റേച്ചൽ’ സിനിമയുടെ ചിത്രീകരണം പൂർത്തിയായി. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയ സമയം തൊട്ടേ റേച്ചൽ, സിനിമാ ചർച്ചകളിൽ ഇടം പിടിച്ചിരുന്നു. വളരെ വ്യത്യസ്തമായ ലുക്കിലാണ് ഹണി റോസ് ചിത്രത്തിലെത്തുന്നത്.

No photo description available.

ഒരു ഇറച്ചിവെട്ടുകാരിയുടെ വേഷത്തിലാണ് ഹണി റോസ് ചിത്രത്തിലെത്തുന്നത്. ബാബുരാജ്, റോഷൻ, കലാഭവൻ ഷാജോൺ, ചന്തു സലീംകുമാർ, രാധിക എന്നിവരാണ് ചിത്രത്തലെ മറ്റ് പ്രധാന താരങ്ങൾ. അതേസമയം ഈ ചിത്രം ഹണി റോസിന്റെ കരിയർ ഗ്രാഫ് ഉയർത്തുമെന്നാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.

ആനന്ദിനി ബാല, രാഹുൽ മണപ്പാട്ട്, ഹണി റോസ്, എബ്രിഡ് ഷൈൻ

യുവ കഥാകൃത്ത് രാഹുൽ മണപ്പാട്ടിന്റെ  ‘ഇറച്ചിക്കൊമ്പ്’ എന്ന ചെറുകഥയാണ് റേച്ചൽ എന്ന പേരിൽ സിനിമയാവുന്നത്. രാഹുലിന്റെ കൂടെ എബ്രിഡ് ഷൈനും കൂടി ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. മലയാളം കൂടാതെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നതായിരിക്കും.

പെൻ ആന്റ് പേപ്പർ, ബാദുഷ പ്രൊഡക്ഷൻസ് ബാനറുകളിൽ ഷിനോയ് മാത്യുവും ബാദുഷയും എബ്രിദ് ഷൈനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അങ്കിത് മേനോൻ സംഗീതം നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ സംസ്ഥാന പുരസ്കാര ജേതാവ് ചന്ദ്രു സെൽവരാജാണ് ഛായാഗ്രഹകൻ.

Latest Stories

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ