ഡാന്‍സ് മാസ്റ്റര്‍ വിക്രം ഏലിയാസ്..; പുത്തന്‍ ലുക്കില്‍ ഹണി റോസ്, ട്രോള്‍ പൂരം

പുത്തന്‍ ലുക്കില്‍ തിയേറ്ററില്‍ എത്തിയ നടി ഹണി റോസിന് ട്രോള്‍ പൂരം. എന്നും ലുക്കിന്റെ പേരില്‍ ബോഡി ഷെയ്മിംഗ് ആക്രമണം നേരിടാറുണ്ട്. ‘ആട്ടം’ എന്ന സിനിമയുടെ പ്രിവ്യു ഷോ കാണാനായാണ് ഹണി റോസ് തിയേറ്ററില്‍ എത്തിയത്. ഇതുവരെ കണ്ടതില്‍ വച്ച് വ്യത്യസ്തമായൊരു ലുക്കിലാണ് ഹണി റോസ് പ്രത്യക്ഷപ്പെട്ടത്.

ഡീപ്പ് നെക്ക് ഉള്ള ബ്ലാക് വസ്ത്രമാണ് ഹണി ധരിച്ചിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ വിദേശരാജ്യത്ത് നിന്നും എത്തിയ ആരോ ആണെന്ന് തോന്നിപ്പോകുന്ന രീതിയിലാണ് ഹണിയുടെ ലുക്ക്. സ്‌ട്രെയ്റ്റ് ചെയ്ത് ഇട്ടിരുന്ന മുടി കളര്‍ ചെയ്ത് ചുരുട്ടി വച്ചാണ് താരത്തിന്റെ ഹെയര്‍ സ്റ്റൈല്‍. ഈ ഹെയര്‍ സ്റ്റൈലിന് നേരെയാണ് ട്രോളുകള്‍ ഉയരുന്നത്.

‘ഡാന്‍സ് മാസ്റ്റര്‍ വിക്രം ഏലിയാസ് അല്ലേ ഇത്’, ‘ഏതാ ഈ മദാമ്മ’, ‘യെ ക്യാ ഹുവാ’, ‘മിടുക്കി ആയിരുന്നു പിന്നെ എന്തോ സംഭവിച്ചു, ഇംഗ്ലീഷുകാരി ആണെന്ന് തോന്നുന്നു’ എന്നിങ്ങനെയാണ് താരത്തിനെതിരെ എത്തുന്ന ചില കമന്റുകള്‍.

View this post on Instagram

A post shared by RoXz Media (@roxz_media)


തന്റെ പുതിയ ലുക്കിലുള്ള വീഡിയോയും ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമിലും ഹണി പങ്കുവച്ചിട്ടുണ്ട്. പഴയ ലുക്ക് ആയിരുന്നു നല്ലത് എന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്. അതേസമയം, വിനയ് ഫോര്‍ട്ട് നായകനായ ആട്ടം ജനുവരി 5ന് ആണ് തിയേറ്ററില്‍ എത്തുന്നത്. ഐഎഫ്എഫ്‌കെയില്‍ ശ്രദ്ധ നേടിയ ചിത്രം കൂടിയാണ് ആട്ടം.

‘റേച്ചല്‍’ ആണ് ഹണി റോസിന്റെതായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. എബ്രിഡ് ഷൈന്‍ അവതരിപ്പിക്കുന്ന ചിത്രത്തില്‍ വളരെ വ്യത്യസ്തമായൊരു ലുക്കിലാണ് ഹണി എത്തുന്നത്. ഇറച്ചിവെട്ടുകാരിയായി ഹണി പ്രത്യക്ഷപ്പെട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം