ബോബിയെ കുടുക്കിയത് വിനയായോ? എന്തുകൊണ്ട് 'റേച്ചല്‍' റിലീസ് ചെയ്തില്ല? മറുപടിയുമായി നിര്‍മ്മാതാവ്

ഹണി റോസ്-ബോബി ചെമ്മണ്ണൂര്‍ വിവാദത്തിനിടെ ‘റേച്ചല്‍’ സിനിമയുടെ റിലീസ് നീട്ടിവച്ചതായി അറിയിച്ച് നിര്‍മ്മാതാക്കള്‍. ഹണി റോസ് നായികയായി എത്തുന്ന സിനിമയാണ് റേച്ചല്‍. ജനുവരി 10ന് ആയിരുന്നു റേച്ചല്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ ദിവസം ചിത്രം തിയേറ്ററുകളില്‍ എത്തിയില്ല. നിലവിലെ വിവാദങ്ങളാണ് റിലീസ് നീട്ടാന്‍ കാരണമായത് എന്ന ചര്‍ച്ചകള്‍ തള്ളിക്കളഞ്ഞിരിക്കുകയാണ് സിനിമയുടെ നിര്‍മ്മാതാക്കള്‍.

സിനിമയുടെ ടെക്‌നിക്കല്‍ ജോലി പൂര്‍ത്തിയാകാത്തതു കൊണ്ടാണ് റേച്ചല്‍ വൈകുന്നത് എന്നാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ ബാദുഷ വ്യക്തമാക്കിയിരിക്കുന്നത്. ”ഹണി റോസ് നായികയായ ‘റേച്ചല്‍’ എന്ന സിനിമയുടെ ടെക്‌നിക്കല്‍ ജോലികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. സെന്‍സര്‍ ചെയ്യുകയോ, അതിനായി അപേക്ഷിക്കുകയോ ചെയ്തിട്ടില്ല.”

”റിലീസിന് 15 ദിവസം മുമ്പെങ്കിലും സെന്‍സര്‍ ചെയ്യാന്‍ അപേക്ഷ സമര്‍പ്പിക്കണം എന്നാണ് നിയമം. ഹണി റോസിന്റെ ജീവിതവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവരുടെ വ്യക്തിപരമായ കാര്യമാണ്. സിനിമയുടെ റിലീസിന് അതുമായി ബന്ധമില്ല. സിനിമയെ കുറിച്ച് പിന്നീട് അറിയിക്കുന്നതാണ്” എന്നാണ് ബാദുഷ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

അതേസമയം, റേച്ചല്‍ ചിത്രത്തില്‍ ഇറച്ചുവെട്ടുകാരിയുടെ റോളിലാണ് ഹണി റോസ് എത്തുന്നത്. ചിത്രത്തിന്റെ ടീസര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന സിനിമയുടെ റിലീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് ലൈംഗികാധിക്ഷേപ പരാതി നല്‍കുകയും ബോബി ജയിലിലാകുകയും ചെയ്തത്.

ഹണി റോസിന്റെ പുതിയ സിനിമയുടെ മാര്‍ക്കറ്റിംഗിന് വേണ്ടിയാണ് തനിക്കെതിരെ പരാതി നല്‍കിയത് എന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞിരുന്നു. എന്നാല്‍ സിനിമയുടെ പ്രമോഷനായി തനിക്ക് ഇങ്ങനെ ചെയ്യണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കി ഹണി റോസ് രംഗത്തെത്തിയിരുന്നു.

Latest Stories

എറണാകുളം- അങ്കമാലി അതിരൂപത, ബിഷപ് ബോസ്‌കോ പുത്തൂര്‍ സ്ഥാനമൊഴിഞ്ഞേക്കും; ജോസഫ് പ്ലാംപാനി ചുമതലയേല്‍ക്കുമെന്ന് സൂചന

'നാളെ അയാള്‍ക്ക് ഇരട്ട സെഞ്ച്വറി നേടാനാകും, അവന്‍ അത്രയും നല്ല കളിക്കാരനാണ്'; ഇന്ത്യന്‍ താരത്തിന് പിന്തുണയുമായി ഓസ്ട്രേലിയന്‍ മുന്‍ നായകന്‍

മെറ്റ ഫാക്ട് ചെക്കിങ് പ്രോഗ്രാം വിവാദം; മെറ്റയുടെ നയംമാറ്റം ലജ്ജാകരം, സത്യം പറയുന്നതിനാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് ജോ ബൈഡന്‍

'അപൂര്‍വ്വരാഗം' സെറ്റില്‍ ലൈംഗികാതിക്രമം; കടന്നുപടിച്ചെന്ന് പരാതി, വെളിപ്പെടുത്തലുകളുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കോര്‍ഡിനേറ്ററായ യുവതി

കേരളത്തിലെ റോഡ് വികസനത്തിന് പണം തടസമല്ല; മുഖ്യമന്ത്രിയുടെ കത്ത് ലഭിച്ചാലുടന്‍ 20,000 കോടി അനുവദിക്കുമെന്ന് നിതിന്‍ ഗഡ്കരി

'സച്ചിന്‍ ടെണ്ടുല്‍ക്കറെ ആ ഇംഗ്ലണ്ട് താരം മറികടന്നിരിക്കുന്നു'; വലിയ അവകാശവാദവുമായി ഗ്രെഗ് ചാപ്പല്‍

ആശുപത്രി കിടക്കയില്‍ നിന്നും റെക്കോര്‍ഡിംഗിന് പോകാന്‍ ആഗ്രഹിച്ചു; സ്വപ്‌നങ്ങള്‍ ബാക്കിയായി, പ്രിയ ഗാനയകന് യാത്രാമൊഴി

അമ്മു സജീവിന്റെ മരണം; ഡോക്ടര്‍മാര്‍ക്കെതിരെയും കേസെടുത്തു, അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്ന് പിതാവ്

100 കോടി തള്ള് ഏറ്റില്ല, തെലുങ്ക് ഇന്‍ഡസ്ട്രിക്ക് തന്നെ നാണക്കേട്; 'ഗെയിം ചേഞ്ചര്‍' കളക്ഷന്‍ കണക്ക് വിവാദത്തില്‍

യുജിസി നിയമഭേദഗതിയെ എതിർത്ത് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്