ഹൊറർ-കോമഡി ചിത്രം 'സ്ത്രീ 2' ഒടിടിയിലേക്ക്; സ്ട്രീമിംഗ് ഈ മാസം ആരംഭിക്കുമെന്ന് റിപ്പോർട്ട്

വെറും 50 കോടി ബജറ്റില്‍ ഒരുക്കിയ ബോളിവുഡ് ചിത്രമാണ് ‘സ്ത്രീ 2’. വിജയകരമായി ആഗോളതലത്തിൽ 750 കോടിയിലധികം രൂപ ഇതുവരെ ചിത്രം നേടിക്കഴിഞ്ഞു. ശ്രദ്ധ കപൂറും രാജ്കുമാര്‍ റാവുവും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് സ്ത്രീ 2. അമർ കൗശിക് സംവിധാനം ചെയ്ത ചിത്രം ഇനി ഒടിടിയിലേക്ക് എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.

ഈ വർഷം ബോളിവുഡ് കണ്ട ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായ ഹൊറർ-കോമഡി ചിത്രം ‘സ്ത്രീ 2’ ഇപ്പോഴും കുതിപ്പ് തുടരുകയാണ്. വൻ നേട്ടമുണ്ടാക്കിയ ചിത്രം റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോൾ സിനിമ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. സെപ്റ്റംബർ 27 മുതൽ ‘സ്ത്രീ 2’ ആമസോൺ പ്രൈമിലൂടെ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. വാടകയ്ക്കും സിനിമ ലഭ്യമാകും എന്നാണ് സൂചന ലഭ്യമാകുന്നത്. മഡോക്ക് ഫിലിംസിന്റെ ഹൊറർ യൂണിവേഴ്സിലെ നാലാമത്തെ ചിത്രമാണ് ‘സ്ത്രീ 2’ . രാജ്കുമാർ റാവുവും ശ്രദ്ധ കപൂറുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇവർക്ക് പുറമെ അപർശക്തി ഖുറാന, പങ്കജ് ത്രിപാട്ടി, അഭിഷേക് ബാനർജി എന്നിവരാണ് സ്ത്രീ 2 വിലെ മറ്റു പ്രധാന അഭിനേതാക്കൾ.

2018ൽ എത്തിയ ഹൊറർ ചിത്രം സ്ത്രീയുടെ തുടർച്ച കൂടിയാണ് ചിത്രം. സിനിമയിലെ അക്ഷയ് കുമാറിൻ്റെ സ്പെഷ്യൽ അപ്പിയറൻസിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നടൻ വരുൺ ധവാനും അതിഥി വേഷത്തിൽ എത്തുന്നുണ്ട്. സ്ത്രീ 2 വിന്റെ ഫൈനൽ കളക്ഷൻ 1000 കോടി കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ സൂചിപ്പിക്കുന്നത്. ‘ദംഗൽ’, ‘ജവാൻ’, ‘പത്താൻ’ എന്നിവയാണ് ബോളിവുഡിലെ മറ്റു 1000 കോടി ചിത്രങ്ങൾ.

സ്വാതന്ത്ര്യ ദിനത്തില്‍ തിയേറ്ററില്‍ എത്തിയ ചിത്രം വന്‍ മുന്നേറ്റമാണ് കാഴ്ച വയ്ക്കുന്നത്. ഓപ്പണിങ് ദിനത്തില്‍ തന്നെ 40.1 കോടി രൂപയാണ് ചിത്രം തിയേറ്ററില്‍ നിന്ന് വാരിയത്. ഇതോടെ ഈ വര്‍ഷം ഓപ്പണിങ് ദിനത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി സ്ത്രീ മാറിയിട്ടുമുണ്ട്. റിലീസ് ചെയ്തത് മുതല്‍ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. രണ്ടാം ദിനത്തിലും 77.09 ആണ് ചിത്രത്തിന്റെ ഒക്യുപെന്‍സി.

Latest Stories

ഗോവയില്‍ നിന്ന് ഡ്രഡ്ജറെത്തി; ഷിരൂരില്‍ അര്‍ജ്ജുനായുള്ള പരിശോധന നാളെ ആരംഭിക്കും

തകർത്തടിച്ച് സഞ്ജു സാംസൺ; ദുലീപ് ട്രോഫിയിൽ വേറെ ലെവൽ പ്രകടനം; ടീമിലേക്കുള്ള രാജകീയ വരവിന് തയ്യാർ

കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം; സന്ദീപ് ഘോഷ് ഇനി ഡോക്ടര്‍ അല്ല; രജിസ്ട്രേഷന്‍ റദ്ദാക്കി പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കൗണ്‍സില്‍

ഏര്‍ണസ്റ്റ് ആന്റ് യംഗ് കമ്പനി അധികൃതര്‍ അന്നയുടെ വീട്ടിലെത്തി; പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് വാക്കുനല്‍കിയതായി മാതാപിതാക്കള്‍

'നിങ്ങൾ ഒരിക്കലും ഒറ്റക്ക് നടക്കില്ല'; ചാമ്പ്യൻസ് ലീഗ് രാത്രിയിൽ ഫലസ്തീൻ ഐക്യദാർഢ്യ സന്ദേശമുയർത്തി സെൽറ്റിക്ക് ക്ലബ്ബ് ആരാധകർ

എന്റെ ഇന്നത്തെ ഇന്നിങ്സിന് പിന്നിലെ പ്രചോദനം ആ ഇന്ത്യൻ താരം, അവൻ കാരണമാണ് ഞാൻ ശൈലി മാറ്റിയത്: രവിചന്ദ്രൻ അശ്വിൻ

ഒരുകാലത്ത് ധോണി എല്ലാ ഫോര്മാറ്റിലും ഓപ്പണറായി കിടുക്കും എന്ന് പറഞ്ഞവൻ, ഇന്ന് അവൻ ലോക തോൽവി; വമ്പൻ വെളിപ്പെടുത്തലുമായി ദിനേഷ് കാർത്തിക്ക്

മരണക്കിടക്കയില്‍ എന്റെ ഭര്‍ത്താവിന് ഷാരൂഖ് ഖാന്‍ വാക്ക് നല്‍കിയതാണ്, അത് പാലിക്കണം; സഹായമഭ്യര്‍ത്ഥിച്ച് നടി

രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം; കേന്ദ്രമന്ത്രി രവ്‌നീത് സിങ് ബിട്ടുവിനെതിരെ എഫ്‌ഐആർ

36 തവണ 5 വിക്കറ്റ് പ്രകടനം, 6 സെഞ്ചുറികൾ; അശ്വിൻ മാർക്ക് ചെയ്യാൻ പറ്റാത്ത ഏത് ടീമാടാ ടെസ്റ്റിൽ ഉള്ളത്