ഹൗസ്ഫുള്‍ ഷോകള്‍, തിയേറ്ററില്‍ തരംഗമായി 'മുറ'; കൈയടി നേടി ഹൃദു ഹാറൂണ്‍

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ നേട്ടം കൊയ്ത ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് ഹൃദു ഹാറൂണ്‍. സന്തോഷ് ശിവന്റെ ‘മുംബൈക്കാര്‍’, ബ്രിന്ദ മാസ്റ്റര്‍ സംവിധാനം ചെയ്ത ‘തഗ്‌സ്’ എന്ന തമിഴ് ചിത്രം, ആമസോണില്‍ ‘ക്രാഷ് കോഴ്‌സ്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹൃദു ഹാറൂണ്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ചിത്രമാണ് ‘മുറ’.

തിരുവനന്തപുരം സ്വദേശിയായ ഹൃദു ഹാറൂണ്‍ ‘മുറ’യില്‍ അവതരിപ്പിച്ച അനന്ദു എന്ന കഥാപാത്രം പ്രേക്ഷകപ്രീതിയും ദേശീയ-പ്രാദേശിക നിരൂപകരുടെയും പ്രശംസകളാണ് ഏറ്റു വാങ്ങുന്നത്. ഹൗസ് ഫുള്‍ ഷോകളും ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി തിയേറ്ററുകളില്‍ തരംഗമാകുകയാണ് മുറ.

തന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം ദേശീയ സംസ്ഥാന അവാര്‍ഡ് നേടിയ കപ്പേളയുടെ സംവിധായകന്‍ മുസ്തഫയുടെ കൂടെ ആയതിനാല്‍ ഏറെ സന്തോഷമുണ്ടെന്ന് ഹൃദു പറഞ്ഞിരുന്നു. സുരാജ് വെഞ്ഞാറമൂട്, മാല പാര്‍വതി ഒപ്പം മൊത്തം അഭിനേതാക്കളും ടെക്നിഷ്യന്‍സും നടത്തിയ കൂട്ടായ പ്രവര്‍ത്തനമാണ് മുറയുടെ വിജയത്തിന് പിന്നില്‍ എന്ന് ഹൃദു കൂട്ടിച്ചേര്‍ത്തു.

ജോബിന്‍ ദാസ്, അനുജിത്ത് കണ്ണന്‍, യദുകൃഷ്ണന്‍, വിഘ്നേശ്വര്‍ സുരേഷ്, കൃഷ് ഹസ്സന്‍ ഉള്‍പ്പെടുന്ന ഞങ്ങള്‍ ആറുപേരുടെ സിനിമക്കകത്തും പുറത്തുമുള്ള സൗഹൃദം ഞങ്ങള്‍ ഓരോരുത്തര്‍ക്കും അവരവരുടെ പ്രകടനം മികച്ചതാക്കാന്‍ സഹായകമായി.

മുറക്കും ഞങ്ങള്‍ ഓരോരുത്തര്‍ക്കും പ്രേക്ഷകര്‍ നല്‍കുന്ന കൈയടി തന്നെയാണ് മുന്നോട്ടുള്ള യാത്രയില്‍ ഞങ്ങള്‍ ഓരോരുത്തര്‍ക്കുമുള്ള പ്രജോദനമെന്നും ഹൃദു പറഞ്ഞു. മുറയുടെ രചന നിര്‍വഹിച്ചിരിക്കുന്നത് സുരേഷ് ബാബുവാണ്.എച്ച് ആര്‍ പിക്ചേഴ്സിന്റെ ബാനറില്‍ റിയാ ഷിബുവാണ് മുറയുടെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്.

സുരാജ് വെഞ്ഞാറമൂട്, മാല പാര്‍വതി , കനി കുസൃതി, കണ്ണന്‍ നായര്‍, ജോബിന്‍ ദാസ്, അനുജിത് കണ്ണന്‍, യെദു കൃഷ്ണാ,വിഘ്നേശ്വര്‍ സുരേഷ്, കൃഷ് ഹസ്സന്‍, സിബി ജോസഫ് എന്നിവരാണ് മുറയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിര്‍മ്മാണം : റിയാ ഷിബു, എച്ച് ആര്‍ പിക്‌ചേഴ്‌സ്, എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍: റോണി സക്കറിയ.

ഛായാഗ്രഹണം : ഫാസില്‍ നാസര്‍, എഡിറ്റിംഗ് : ചമന്‍ ചാക്കോ, സംഗീത സംവിധാനം : ക്രിസ്റ്റി ജോബി, കലാസംവിധാനം : ശ്രീനു കല്ലേലില്‍ , മേക്കപ്പ് : റോണെക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം : നിസാര്‍ റഹ്‌മത്ത്, ആക്ഷന്‍ : പി.സി. സ്റ്റന്‍ഡ്സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ജിത്ത് പിരപ്പന്‍കോട്, പി ആര്‍ ഓ ആന്‍ഡ് മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് : പ്രതീഷ് ശേഖര്‍.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ