കുഞ്ചാക്കോ ബോബനെ നായ കടിക്കുന്ന രംഗം ചിത്രീകരിച്ചത് ഇങ്ങനെ; വീഡിയോ

‘ന്നാ താന്‍ കേസ് കൊട്’ സിനിമയിലെ രസകരമായ രംഗങ്ങളിലൊന്നാണ് കുഞ്ചാക്കോ ബോബനെ നായ കടിക്കുന്ന രംഗം. ഇപ്പോഴിതാ ഈ സീന്‍ ചിത്രീകരിച്ചതെങ്ങനെയെന്ന് കാണിക്കുന്ന മേക്കിങ് വിഡിയോ അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തു. നായ പരിശീലകനൊപ്പം ട്രെയിന്‍ ചെയ്ത നായയെ ഉപയോഗിച്ചാണ് ഈ രംഗം ചിത്രീകരിച്ചത്.

ഏറെ സാഹസികമായ രംഗത്തില്‍ അതി ഗംഭീരമായാണ് ചാക്കോച്ചന്‍ അഭിനയിച്ചിരിക്കുന്നതും. നായ കടിക്കുന്ന രംഗം യഥാര്‍ഥത്തില്‍ ചിത്രീകരിച്ചതാണെന്ന് ഈ വിഡിയോ കണ്ടപ്പോഴാണ് മനസിലായതെന്ന് പ്രേക്ഷകരും കമന്റ് ചെയ്യുന്നു.

എസ്.ടി. കെ ഫ്രെയിംസിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിളയാണ് ‘ന്നാ താന്‍ കേസ് കൊട്’ നിര്‍മിച്ചിരിക്കുന്നത്. മഹേഷിന്റെ പ്രതികാരം, മായാനദി, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വൈറസ്, ആര്‍ക്കറിയാം, നാരദന്‍ എന്നീ മികച്ച സിനിമകള്‍ സമ്മാനിച്ച സന്തോഷ് ടി. കുരുവിളയുടെ പന്ത്രാണ്ടാമത് ചിത്രമാണിത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, കനകം കാമിനി കലഹം തുടങ്ങിയ ജനപ്രിയ സിനിമകളുടെ സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് ‘ന്നാ താന്‍ കേസ് കൊട്’.

രാകേഷ് ഹരിദാസാണ് (ഷെര്‍ണി ഫെയിം) ഛായാഗ്രാഹകന്‍. മനോജ് കണ്ണോത്ത് എഡിറ്റര്‍. ജ്യോതിഷ് ശങ്കര്‍ ആര്‍ട്ട് ഡയറക്ടറും മെല്‍വി ജെ. കോസ്റ്റ്യൂം ഡിസൈനറുമാണ്. സംഗീതം ഡോണ്‍ വിന്‍സന്റ്. ഗാനരചന വൈശാഖ് സുഗുണന്‍. സൗണ്ട് ഡിസൈനര്‍ ശ്രീജിത്ത് ശ്രീനിവാസന്‍, മിക്സിങ് വിപിന്‍ നായര്‍. സുധീഷ് ഗോപിനാഥ് ചീഫ് അസോസിയേറ്റ് , കാസ്റ്റിങ് ഡയറക്ടര്‍ രാജേഷ് മാധവന്‍. ഗായത്രി ശങ്കര്‍ (സൂപ്പര്‍ ഡീലക്സ് ഫെയിം) നായികയാവുന്ന ചിത്രത്തില്‍ കാസര്‍ഗോഡ് നിവാസികളായ ഒട്ടേറെ പുതുമുഖങ്ങളും അണിനിരക്കുന്നു. ബേസില്‍ ജോസഫ്, ഉണ്ണി മായ, പി.പി. കുഞ്ഞികൃഷ്ണന്‍, രാജേഷ് മാധവന്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.

Read more