'ബീജദാനത്തിന് ടൊവിനോ തോമസിനെ കിട്ടുമോ'; ഗെറ്റ് സെറ്റ് ബേബിയിലെ ഡയലോഗ് വന്നതിങ്ങനെ..

ഉണ്ണി മുകുന്ദന്‍ പുരുഷ ഗൈനക്കോളജിസ്റ്റ് ആയി വേഷമിട്ട ‘ഗെറ്റ് സെറ്റ് ബേബി’ തിയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങളോടെ കുതിപ്പ് തുടരുകയാണ്. ചിത്രത്തില്‍ അഭിനയിക്കാതെ തന്നെ ഭാഗമായവരാണ് മമ്മൂട്ടി, മോഹന്‍ലാല്‍, ടൊവിനോ തോമസ് എന്നിവര്‍. മോഹന്‍ലാല്‍ ശബ്ദസാന്നിധ്യമായി സിനിമയുടെ ഭാഗമായുണ്ട്. മമ്മൂട്ടി, ടൊവിനോ എന്നിവരുടെ പേര് മാത്രമാണ് ചിത്രത്തില്‍ പരാമര്‍ശിക്കുന്നത്.

ടൊവിനോയുടെ പേരുള്‍പ്പെട്ട രംഗം കഴിഞ്ഞ ദിവസം പുറത്തുവന്നു. നടി ജുവല്‍ മേരി അവതരിപ്പിച്ച കഥാപാത്രം ബീജദാനത്തിലൂടെ ഒരു കുഞ്ഞിന്റെ അമ്മയാവാന്‍ ആഗ്രഹിക്കുന്ന ആളാണ്. ടൊവിനോ തോമസിന്റെ ബീജം ലഭിക്കുമോ എന്ന് ഈ കഥാപാത്രം ചോദിക്കുന്നുണ്ട്. ടൊവിനോ തോമസിനുള്ള താങ്ക്‌സ് കാര്‍ഡും ചേര്‍ത്താണ് ഈ വീഡിയോ പുറത്തുവിട്ടത്.

ടൊവിനോയും ഉണ്ണിയും സൗഹൃദം തന്നെയാണ് ഈ ഡയലോഗ് എത്താന്‍ കാരണം. ഷൂട്ടിങ് സമയത്ത് തന്നെ ഉണ്ണി മുകുന്ദന്‍ ടൊവിനോയെ ഈ കാര്യം വിളിച്ച് അവതരിപ്പിച്ചിരുന്നു. ഇത് ടൊവിനോ സമ്മതിക്കുകയും ചെയ്തു. മാത്രമല്ല, ടൊവിനോ നായകനായ നടികര്‍ എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനെയും പരാമര്‍ശിച്ചിരുന്നു.

അതേസമയം, ഉണ്ണി മുകുന്ദനും നിഖില വിമലും ആദ്യമായി ഒന്നിച്ചെത്തിയ ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി. ‘കിളിപോയി’, ‘കോഹിന്നൂര്‍’ സിനിമകള്‍ക്ക് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത ചിത്രമാണിത്. ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഏറെ നാളുകള്‍ക്ക് ശേഷം ഗൈനക്കോളജി പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥിയും അയാള്‍ ഐവിഎഫ് സ്‌പെഷലിസ്റ്റ് ആയി മാറുന്നതുമാണ് ചിത്രം.

Latest Stories

IPL 2025: ആർക്കാടാ എന്റെ ധോണിയെ കുറ്റം പറയേണ്ടത്, മുൻ ചെന്നൈ നായകന് പിന്തുണയുമായി ക്രിസ് ഗെയ്‌ൽ; ഒപ്പം ആ സന്ദേശവും

വഖഫ് ബില്ലിനെ ഒരേ സ്വരത്തില്‍ എതിര്‍ക്കാന്‍ ഇന്ത്യ മുന്നണി; തീരുമാനം പാര്‍ലമെന്റ് ഹൗസില്‍ ചേര്‍ന്ന മുന്നണിയോഗത്തില്‍

CSK UPDATES: ആ കാര്യങ്ങൾ ചെയ്താൽ ചെന്നൈയെ തോൽപ്പിക്കാൻ ടീമുകൾ പാടുപെടും, ഋതുരാജ് ഉടനടി ആ തീരുമാനം എടുക്കുക; ടീമിന് ഉപദേശവുമായി ക്രിസ് ശ്രീകാന്ത്

അച്ഛന്റെ ലെഗസി പിന്തുടര്‍ന്ന് അവന്‍; സസ്‌പെന്‍സ് പൊളിച്ച് പൃഥ്വിരാജ്, അവസാന ക്യാരക്ടര്‍ പോസ്റ്ററും പുറത്തുവിട്ടു

IPL 2025: ഉള്ള വില കളയാതെ പണി നിർത്തുക പന്ത്, വീണ്ടും ദുരന്തമായി ലക്നൗ നായകൻ; പുച്ഛിച്ച താരത്തിന് പണി കൊടുത്ത് പഞ്ചാബ്

എറണാകുളത്ത് രണ്ടരവയസുകാരിയ്ക്ക് തോട്ടില്‍ വീണ് ദാരുണാന്ത്യം; അപകടം സഹോദരനൊപ്പം കളിക്കുന്നതിനിടെ

അഞ്ച് വര്‍ഷത്തിനിപ്പുറം ഇതാദ്യം; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒന്നാം തീയതി ശമ്പളം ലഭിച്ചു

വഖഫ് ഭേദഗതി ബില്ലിനെതിരെ വോട്ടും ചെയ്യണം ചര്‍ച്ചയിലും പങ്കെടുക്കണം; പാര്‍ട്ടി കോണ്‍ഗ്രില്‍ പങ്കെടുക്കുന്നത് അതിനുശേഷം; എംപിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി സിപിഎം

ട്രംപിന്റെ പ്രഖ്യാപനത്തിന് കാതോര്‍ത്ത് ലോകം; താരിഫുകള്‍ ഏപ്രില്‍ 2 മുതല്‍ പ്രാബല്യത്തില്‍; സ്വര്‍ണ വിലയിലെ കുതിപ്പ് തുടരുമോ?

പന്നിയങ്കരയില്‍ പ്രദേശവാസികള്‍ക്ക് ടോളില്ല; തീരുമാനം കനത്ത പ്രതിഷേധത്തെ തുടര്‍ന്ന്