നടി തേജസ്വി പ്രകാശിന് ഒപ്പം വന്നവര്‍ ചിത്രം എടുക്കാന്‍ ശ്രമിച്ച പാപ്പരാസി സംഘത്തെ കൈകാര്യം ചെയ്തുവെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. വീഡിയോയില്‍ തേജസ്വി നഗരത്തില്‍ നടന്ന ഒരു പരിപാടിയില്‍ കറുത്ത വസ്ത്രം ധരിച്ച് പുറത്തിറങ്ങുന്നത് കാണാം. പുറത്ത് എത്തിയ ഉടന്‍, പാപ്പരാസികള്‍ നടിയെ വളഞ്ഞ് ചിത്രങ്ങള്‍ എടുക്കാന്‍ തുടങ്ങി.
അംഗങ്ങള്‍ രൂക്ഷമായി പ്രതികരിക്കുകയും പാപ്പരാസികളുമായി വാക് തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതും കാണാം. പിന്നോട്ട് നിന്നില്ലെങ്കില്‍ എല്ലാവരെയും അടിക്കുമെന്ന് സെക്യൂരിറ്റിക്കാര്‍ പാപ്പരാസി സംഘത്തെ ഭീഷണിപ്പെടുത്തുന്നതും വീഡിയോയില്‍ കാണാം.
ഇതിനിടയില്‍ തേജസ്വി പ്രകാശ് തന്റെ കാറിനടുത്തേക്ക് ഓടുന്നതായി കാണാം. ‘ഖത്രോണ്‍ കെ ഖിലാഡി’, ‘ബിഗ് ബോസ് 15’ എന്നിവയിലെ അഭിനയത്തിന് തേജസ്വി ഏറെ പ്രശസ്തി നേടിയിരുന്നു. സല്‍മാന്‍ ഖാന്‍ അവതാരകനായ റിയാലിറ്റി ഷോയില്‍ ഇവര്‍ വിജയി ആയിരുന്നു.
ഏകതാ കപൂറിന്റെ സീരിയലായ ‘നാഗിന്‍’ പുതിയ പതിപ്പിലാണ് തേജസ്വി ഇപ്പോള്‍ അഭിനയിക്കുന്നത്. അടുത്തിടെ ‘മന്‍ കസ്തൂരി രേ’ എന്ന ചിത്രത്തിലൂടെ മറാത്തി സിനിമയിലും അവര്‍ അരങ്ങേറ്റം കുറിച്ചത്.