കെട്ടിപ്പിടിച്ച് ചെവിയില്‍ നാവ് കൊണ്ട് സ്പര്‍ശിച്ചു; മുതിര്‍ന്ന സ്ത്രീയില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടതായി ഗായകന്‍ ഹാര്‍ദി സന്ധു

ഏറെ ആരാധക വൃന്ദമുള്ള പഞ്ചാബി ഗായകന്‍ ഹാര്‍ദി സന്ധുവിന്റെ വെളിപ്പെടുത്തല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയാകുന്നു. കബീര്‍ഖാന്‍ നായകനായ 83 എന്ന ചിത്രത്തിലൂടെ ആയിരുന്നു ഹാര്‍ദി സന്ധുവിന്റെ ബോളിവുഡ് അരങ്ങേറ്റം. ഒരു സംഗീത പരിപാടിക്കിടെ മുതിര്‍ന്ന സ്ത്രീയില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടതായാണ് ഹാര്‍ദി സന്ധു വെളിപ്പെടുത്തിയത്. രണ്ട് വര്‍ഷം മുന്‍പ് നടന്ന സംഭവമാണ് ഹാര്‍ദി തുറന്ന് പറഞ്ഞിരിക്കുന്നത്.

ഒരു വിവാഹ പാര്‍ട്ടിയ്ക്കിടെ വേദിയില്‍ പാട്ട് പാടുമ്പോഴായിരുന്നു സന്ധുവിന് 40 കഴിഞ്ഞ സ്ത്രീയില്‍ നിന്നും മോശം അനുഭവമുണ്ടായതെന്നാണ് ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. താന്‍ പാടുമ്പോള്‍ വേദിയ്ക്ക് മുന്നിലായി നൃത്തം ചെയ്യുകയായിരുന്ന സ്ത്രീ വേദിയില്‍ കയറി നൃത്തം ചെയ്യാന്‍ അനുവാദം ചോദിച്ചു. എന്നാല്‍ താന്‍ അത് നിരസിച്ചതായി ഹാര്‍ദി കൂട്ടിച്ചേര്‍ത്തു. സ്ത്രീ തുടരെ വേദിയില്‍ കയറി നൃത്തം ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ താന്‍ സമ്മതിച്ചതായും ഹാര്‍ദി പറഞ്ഞു.

ഒരു പാട്ടിന്റെ തുടക്കം മുതല്‍ അവസാനം വരെ ആ സ്ത്രീയുമൊത്ത് താന്‍ വേദിയില്‍ നൃത്തം ചെയ്തു. നൃത്തം അവസാനിച്ചപ്പോള്‍ നിങ്ങള്‍ക്ക് സന്തോഷമായില്ലേ എന്ന് താന്‍ ചോദിച്ചു. ഈ സമയം തന്നെ ആലിംഗനം ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ തന്നെ കെട്ടിപ്പിടിക്കുന്നതിനിടയില്‍ ചെവിയില്‍ നാവ് കൊണ്ട് അവര്‍ സ്പര്‍ശിച്ചതായി ഹാര്‍ദി പറയുന്നു. ഇവിടെ സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്‍ക്ക് നേരെയും ലൈംഗികാതിക്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ഗായകന്‍ പറഞ്ഞു.

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ