വീണ്ടും വിവാദത്തിലായിരിക്കുകയാണ് ആമിര്‍ ഖാന്‍ ചിത്രം ‘ലാല്‍ സിംഗ് ഛദ്ദ’. ഭിന്നശേഷിക്കാരെ അപമാനിക്കുന്നുവെന്ന് ആരോപിച്ചാണ് സിനിമയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഡോക്ടേഴ്സ് വിത്ത് ഡിസബിലിറ്റീസിന്റെ പരാതിയെ തുടര്‍ന്നാണ് കേസ്. ഭിന്നശേഷിക്കാരില്‍ പ്രത്യേക കഴിവുള്ളവരെ സിനിമ പരിഹസിക്കുന്നുവെന്ന് പരാതിയില്‍ ആരോപിക്കുന്നു.
ഇതോടെ സിനിമ ബഹിഷ്‌കരിക്കണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.എന്നാല്‍ കേസ് സംബന്ധിച്ച് സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തില്‍ നിന്ന് സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. ആമിര്‍ ഖാന്റെ ‘ലാല്‍ സിംഗ് ഛദ്ദ’, തപ്സി പന്നുവിന്റെ ‘ശബാഷ് മിഥു’ എന്നീ സിനിമകളുടെ സംവിധായകരില്‍ നിന്നും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനില്‍ നിന്നും വികലാംഗ കമ്മീഷന്‍ നോട്ടീസ് അയച്ച് അഭിപ്രായം തേടിയിട്ടുണ്ട്.
വിഷയത്തില്‍ കേന്ദ്ര പ്രക്ഷേപണ മന്ത്രാലയവും വിശദീകരണം തേടിയിട്ടുണ്ട്. മുമ്പ് ലാല്‍ സിംഗ് ഛദ്ദയ്ക്ക് എതിരെ ബംഗാള്‍ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. സമാധാന ലംഘനം നടത്തുന്നതിനാല്‍ ബംഗാളില്‍ സിനിമ പൂര്‍ണമായും നിരോധിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.