ബസൂക്കയില്‍ ഞാനും എത്തി; ചിത്രം പങ്കുവെച്ച് മമ്മൂട്ടി

ഡിനോ ഡെന്നിസിന്റെ തിരക്കഥയിലൊരുങ്ങുന്ന മമ്മൂട്ടി ചിത്രം ‘ബസൂക്ക’യുടെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് തുടങ്ങിയത്. ഇപ്പോള്‍ ഷൂട്ടിന് താനും പങ്കുചേര്‍ന്നു എന്നറിയിച്ചിരിക്കുകയാണ് മമ്മൂട്ടി.

നടന്‍ ലൊക്കേഷനിലേക്ക് വരുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏതാനും ദിവസം മുമ്പ് പങ്കുവെച്ച മമ്മൂട്ടിയുടെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പുതിയ ചിത്രത്തിനും നിരവധി പ്രതികരണങ്ങളാണ് എത്തിയത്.


ഫസ്റ്റ് ലുക്ക് എന്നെത്തുമെന്നാണ് താരത്തിനോടുള്ള ആരാധകരുടെ ചോദ്യം. ക്രൈം ഡ്രാമ ഴോണറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ വ്യത്യസ്ത ലുക്കിലാണ് മമ്മൂട്ടി എത്തുന്നത്. മലയാളത്തിലെ മികച്ച തിരക്കഥാകൃത്തുക്കളില്‍ ഒരാളായ കലൂര്‍ ഡെന്നിസിന്റെ മകനാണ് ഡീനോ ഡെന്നിസ്.

ചിത്രത്തില്‍ ഗൗതം മേനോനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കൊച്ചിയിലും ബാംഗ്ലൂരിലും ആയിട്ടാണ് ചിത്രീകരണം നടക്കുന്നത്. ഈശ്വര്യ മേനോന്‍, ദിവ്യ പിള്ള തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്‌ലീ ഫിലിംസിന്റെ ബാനറില്‍ വിക്രം മെഹ്റയും സിദ്ധാര്‍ത്ഥ് ആനന്ദ് കുമാറിനൊപ്പം തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിമിഷ് രവിയാണ് ഛായാഗ്രഹണം. മിഥുന്‍ മുകുന്ദന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?