'ഐ ആം കാതലനില്‍ ദിലീഷ് പോത്തനും ലിജോ മോളും നസ്ലനും

ഗിരീഷ് എ ഡി ഒരുക്കുന്ന പുതിയ ചിത്രം ‘ഐ ആം കാതലന്റെ’ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തിട്ടുണ്ട്. സിനിമയിലെ പ്രധാന അഭിനേതാക്കളെ പരിചയപ്പെടുത്തുന്നതാണ് പോസ്റ്റര്‍.

ദിലീഷ് പോത്തന്‍, ലിജോ മോള്‍, നസ്ലെന്‍, വിനീത് വാസുദേവന്‍, സജിന്‍ ചെറുകയില്‍, വിനീത് വിശ്വാസം, അനിഷ് അനില്‍കുമാര്‍ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സജിന്‍ ചെറുകയിലാണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. സജിന്‍ തിരക്കഥ ഒരുക്കുന്ന രണ്ടാം ചിത്രമാണിത്. നേരത്തെ കുഞ്ചാക്കോ ബോബന്‍ നായകനായ ‘അള്ള് രാമേന്ദ്രന്‍’ എന്ന ചിത്രത്തിന് സജിനും ഗിരീഷും ചേര്‍ന്നായിരുന്നു തിരക്കഥ ഒരുക്കിയത്.

ഡോ. പോള്‍ വര്‍ഗീസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ശരണ്‍ വേലായുധനാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ആകാശ് ജോസഫ് വര്‍ഗീസാണ് എഡിറ്റിംഗ്. കല സംവിധാനം- വിവേക് കളത്തില്‍, വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണന്‍ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Latest Stories

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍