'അസഭ്യഅശ്ലീലഭാഷപണ്ഡിതമാന്യന്മാരെ'.... എല്ലാ സ്ത്രീകൾക്കും വേണ്ടി നിങ്ങളോട് ഞാൻ യുദ്ധം പ്രഖ്യാപിക്കുന്നു; പോസ്റ്റുമായി ഹണി റോസ്

ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചെന്ന പരാതിക്ക് പിന്നാലെ യുദ്ധം പ്രഖ്യാപിച്ച് നടി ഹണി റോസ്. അസഭ്യഅശ്ലീലഭാഷപണ്ഡിതമാന്യന്മാരെ… എല്ലാ സ്ത്രീകൾക്കും വേണ്ടി നിങ്ങളോട് ഞാൻ യുദ്ധം പ്രഖ്യാപിക്കുന്നുവെന്ന് ഹണി റോസ് സാമൂഹ്യ മാധ്യമത്തിൽ കുറിച്ചു. ഇന്ത്യയിലെ നിയമസംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് ഞാൻ പൊതുവേദിയിൽ എത്തിയിട്ടില്ലെന്നും താരം പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

നിങ്ങൾ ഓരോരുത്തരും അവരവരുടെ ചിന്തകൾ അനുസരിച്ച് സ്വയം നിയമസംഹിതകൾ സൃഷ്ടിക്കുന്നതിൽ ഞാൻ ഉത്തരവാദി അല്ലെന്നും താരം പറയുന്നു. ഒരു അഭിനേത്രി എന്ന നിലയിൽ എന്നെ വിളിക്കുന്ന ചടങ്ങുകൾക്ക് പോകുന്നത് എൻ്റെ ജോലിയുടെ ഭാഗമാണ്. എന്റെ വസ്ത്രധാരണത്തെക്കുറിച്ചോ എന്നെക്കുറിച്ചോ ക്രിയാത്മകമായോ സർഗാത്മകമായോ വിമർശിക്കുന്നതിലും തമാശ ഉണ്ടാക്കുന്നതിലും എനിക്ക് വിരോധം ഇല്ല, പരാതി ഇല്ല. പക്ഷെ അത്തരം പരാമർശങ്ങൾക്ക്, ആംഗ്യങ്ങൾക്ക് ഒരു റീസണബിൾ റെസ്ട്രിക്ഷൻ വരണം എന്ന് ഞാൻ വിശ്വസിക്കുന്നുവെന്നും ഹണി തന്റെ പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.

കുറിപ്പിന്റെ പൂർണരൂപം

ഇന്ത്യയിലെ നിയമസംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് ഞാൻ പൊതുവേദിയിൽ എത്തിയിട്ടില്ല. നിങ്ങൾ ഓരോരുത്തരും അവരവരുടെ ചിന്തകൾ അനുസരിച്ച് സ്വയം നിയമസംഹിതകൾ സൃഷ്ടിക്കുന്നതിൽ ഞാൻ ഉത്തരവാദി അല്ല. ഒരു അഭിനേത്രി എന്ന നിലയിൽ എന്നെ വിളിക്കുന്ന ചടങ്ങുകൾക്ക് പോകുന്നത് എൻ്റെ ജോലിയുടെ ഭാഗമാണ്. എന്റെ വസ്ത്രധാരണത്തെക്കുറിച്ചോ എന്നെക്കുറിച്ചോ ക്രിയാത്മകമായോ സർഗാത്മകമായോ വിമർശിക്കുന്നതിലും തമാശ ഉണ്ടാക്കുന്നതിലും എനിക്ക് വിരോധം ഇല്ല, പരാതി ഇല്ല. പക്ഷെ അത്തരം പരാമർശങ്ങൾക്ക്, ആംഗ്യങ്ങൾക്ക് ഒരു Reasonable restriction വരണം എന്ന് ഞാൻ വിശ്വസിക്കുന്നു. ആയതിനാൽ എൻ്റെ നേരെ ഉള്ള വിമർശനങ്ങളിൽ അസഭ്യഅശ്ലീലപരാമർശങ്ങൾ ഉണ്ടെങ്കിൽ ഭാരതീയ ന്യായ സംഹിത അനുസരിച്ച് സ്ത്രീക്ക് തരുന്ന എല്ലാ സംരക്ഷണസാധ്യതകളും പഠിച്ച് ഞാൻ നിങ്ങളുടെ നേരെ വരും. ഒരിക്കൽ കൂടി പറയുന്നു സമൂഹമാധ്യമങ്ങളിലെ അസഭ്യഅശ്ലീലഭാഷപണ്ഡിതമാന്യന്മാരെ നിങ്ങളോട് ഇതേ അവസ്ഥയിൽ കടന്നു പോകുന്ന എല്ലാ സ്ത്രീകൾക്കും വേണ്ടി ഹണി റോസ് എന്ന ഞാൻ യുദ്ധം പ്രഖ്യാപിക്കുന്നു.

May be an image of text that says "ഇന്ത്യയിലെ നിയമസംവിധാനം അനുവദിക്കാത്ത ഒരു വസ്‌ത്രവും ധരിച്ച് ഞാൻ പൊതുവേദിയിൽ എത്തിയിട്ടില്ല. നിങ്ങൾ ഓരോരുത്തരും അവരവരുടെ ചിന്തകൾ അനുസരിച്ച് സ്വയം നിയമസംഹിതകൾ സൃഷ്ടിക്കുന്നതിൽ ഞാൻ ഉത്തരവാദി അല്ല. ഒരു അഭിനേത്രി എന്ന നിലയിൽ എന്നെ വിളിക്കുന്ന ചടങ്ങുകൾക്ക് പോകുന്നത് എൻ്റെ ജോലിയുടെ ഭാഗമാണ്. എൻ്റെ വസ്‌ത്രധാരണത്തെക്കുറിച്ചോ എന്നെക്കുറിച്ചോ ക്രിയാത്മകമായോ സർഗാത്മകമായോ വിമർശിക്കുന്നതിലും തമാശ ഉണ്ടാക്കുന്നതിലും എനിക്ക് വിരോധം ഇല്ല, പരാതി ഇല്ല. പക്ഷെ അത്തരം പരാമർശങ്ങൾക്ക്, ആംഗ്യങ്ങൾക്ക് ഒരു Reasonable restriction വരണം എന്ന് ഞാൻ വിശ്വസിക്കുന്നു. ആയതിനാൽ എൻ്റെ നേരെ ഉള്ള വിമർശനങ്ങളിൽ അന്ഭ്യഅശ്ീലപരാമർശങ്ങൾ ഉണ്ടെങ്കിൽ ഭാരതീയ ന്യായ സംഹിത അനുസരിച്ച് സ്‌ത്രീക്ക് തരുന്ന എല്ലാ സംരക്ഷണസാധയതകളും പഠിച്ച് ഞാൻ നിങ്ങളുടെ നേരെ വരും. ഒരിക്കൽ കൂടി പറയുന്നു സമൂഹമാധ്യമങ്ങളിലെ അസ്ഭവര്ത്രിലഭാഷപണഥിതമാന്താരെ നിങ്ങളോട് ഇതേ അവസ്ഥയിൽ കടന്നു പോകുന്ന എല്ലാ സ്‌ത്രീകൾക്കും വേണ്ടി ഹണി റോസ് എന്ന ഞാൻ യുദ്ധം പ്രഖ്യാപിക്കുന്നു."

Latest Stories

INDIAN CRICKET: അത് മാത്രം ഞാൻ സഹിക്കില്ല, വെറുതെ സമയം...; വമ്പൻ വെളിപ്പെടുത്തലുമായി രോഹിത് ശർമ്മ

ഇതൊരു സോംബി ചിത്രമല്ല, പക്ഷെ എപിക് ഫാന്റസി ആണ്..; പരാജയത്തില്‍ നിന്നും വന്ന ബ്രാന്‍ഡ്, മൂന്നാം ഭാഗത്തിന് തിരി കൊളുത്തി പാപ്പനും പിള്ളേരും

പാകിസ്ഥാനിൽ കൊല്ലപ്പെട്ടവരിൽ കൊടുംഭീകരർ; ഹാഫിസ് സയ്യിദിന്റെ ബന്ധു കാണ്ഡഹാർ സൂത്രധാരനെന്ന് സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ

'മദ്രസകളിലെ വിദ്യാർഥികളെ വെച്ച് പ്രതിരോധിക്കും, അവർ രണ്ടാം നിര പ്രതിരോധം'; പാക് പാർലമെന്റിൽ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്

INDIAN CRICKET: ആ ഒരു കാര്യത്തില്‍ എന്നെ കണ്‍വിന്‍സ് ചെയ്യാന്‍ ആര്‍ക്കും കഴിയില്ല, ഞാന്‍ തീരുമാനിക്കുന്ന പോലെയാണ് നടക്കുക, വെളിപ്പെടുത്തി വിരാട് കോഹ്‌ലി

ഓപ്പറേഷൻ സിന്ദൂർ: പാകിസ്ഥാനിൽ കൊല്ലപ്പെട്ടത് ലഷ്കർ ഹെഡ്ക്വാട്ടേഴ്സ് തലവൻ ഉൾപ്പെടെ അഞ്ച് കൊടും ഭീകരർ; പേര് വിവരങ്ങൾ പുറത്ത്

'സമാധാനശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കണം, സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെടാന്‍ തയാർ';ഇന്ത്യാ-പാക് സംഘര്‍ഷത്തില്‍ ആശങ്ക രേഖപ്പെടുത്തി ചൈന

INDIAN CRICKET: ഗില്ലും രാഹുലും വേണ്ട, ടെസ്റ്റ് ടീം നായകനായി അവൻ മതി; ആവശ്യവുമായി അനിൽ കുംബ്ലെ

എന്ത് എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധവുമില്ലാത്തവരാണ് പാകിസ്ഥാന്‍, വിജയം ഇന്ത്യയ്ക്ക് തന്നെ.. ആര്‍മിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം: നവ്യ നായര്‍

ഇത് എന്ത് പരിപാടി, കാശ്മീരിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പണം നല്‍കുന്നു; പാകിസ്ഥാന് ഐഎംഎഫ് സഹായം നല്‍കിയതിനെതിരെ പൊട്ടിത്തെറിച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല